റിയാദ്: പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഇറാഖ് പ്രസിഡൻറ് ബർറാം സാലിഹിന് റിയാദിലെ അൽ യമാമ കൊട്ടാരത്തിൽ ഉൗഷ്മള സ്വീകരണം. ഞായറാഴ്ചയാണ് ഇരു രാഷ്ട്രങ്ങൾക്കിടയിലെ സൗഹൃദം പുതുക്കാൻ ബർഹാം സൗദിയിലെത്തിയത്. സൽമാൻ രാജാവ് ഇറാഖ് പ്രസിഡൻറിന് സ്നേഹ നിർഭരമായ സ്വീകരണം നൽകി. കൊട്ടാരത്തിൽ ഗംഭീരമായ ഉച്ചവിരുന്നുമൊരുക്കിയിരുന്നു.
ഒക്േടാബർ രണ്ടിനാണ് ബർറാം സാലിഹ് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടത്. മേഖലയിലെ വിവിധ രാജ്യങ്ങളിൽ സന്ദർശനം ആരംഭിച്ചിരിക്കയാണദ്ദേഹം. ജോർഡനിലേക്കാണ് അടുത്ത യാത്ര. കുവൈത്ത്, യു.എ.ഇ എന്നീ രാജ്യങ്ങളും സന്ദർശിച്ചു. സൗദിയും ഇറാഖും തമ്മിൽ അടുത്ത കാലത്തായി ഉഭയകക്ഷി ബന്ധവും സഹകരണവും ശക്തിപ്പെട്ടിട്ടുണ്ട്. ഇറാഖിെൻറ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇരു രാഷ്്ട്ര നേതാക്കളും ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.