നേപ്പാളിലെ പ്രകൃതിദുരന്തം: അനുശോചനം അറിയിച്ച് സൗദി ഭരണാധികാരികൾ

റിയാദ്: നേപ്പാളി​െൻറ വടക്കൻ മേഖലകളിലുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും ജീവൻ നഷ്​ടപ്പെട്ട സംഭവത്തിൽ സൗദി അറേബ്യയുടെ ഭരണനേതൃത്വം അനുശോചിച്ചു. സൽമാൻരാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനും നേപ്പാൾ പ്രസിഡൻറ്​ രാംചന്ദ്ര പൗഡേലിന് അയച്ച പ്രത്യേക ടെലഗ്രാം സന്ദേശങ്ങളിലൂടെയാണ് അനുശോചനം അറിയിച്ചത്.

വിയോഗത്തിൽ തങ്ങളുടെ അഗാധമായ ദുഃഖവും ആത്മാർത്ഥമായ സഹതാപവും രേഖപ്പെടുത്തിയ സൗദി ഭരണനേതൃത്വം, നേപ്പാൾ പ്രസിഡൻറ്​, ജനങ്ങൾ, വേർപിരിഞ്ഞവരുടെ കുടുംബങ്ങൾ എന്നിവരുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി വ്യക്തമാക്കി. കാണാതായവർ സുരക്ഷിതരായി തങ്ങളുടെ കുടുംബങ്ങളിലേക്ക് തിരിച്ചെത്തട്ടെയെന്ന് പ്രത്യാശിച്ച സൗദി ഭരണാധികാരികൾ, നേപ്പാൾ ജനതയെ ഏതൊരുവിധ അനിഷ്​ട സംഭവങ്ങളിൽ നിന്നും സർവ്വശക്തൻ കാത്തുരക്ഷിക്കട്ടെ എന്നും ആശംസിച്ചു.

Tags:    
News Summary - Saudi rulers express on Natural disaster in Nepal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.