ജിദ്ദ: സൽമാൻ രാജാവിെൻറ സഹോദരൻ അമീർ മിശ്അൽ ബിൻ അബ്ദുൽ അസീസിെൻറ നിര്യാണത്തിൽ അനുശോചന പ്രവാഹം.
ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ്, ബഹ്റൈൻ ഭരണാധികാരി കിങ് ഹമദ് ബിൻ ഇൗസ ആലുഖലീഫ, ബഹ്റൈൻ പ്രധാനമന്ത്രി അമീർ ഖലീഫ ബിൻ സൽമാൻ ഖലീഫ, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ബിൻ അൽതാനി, കുവൈത്ത് അമീർ ൈശഖ് സ്വബാഹ് അൽഅഹ്മദ്, യു.എ.ഇ ഭരണാധികാരി ശൈഖ് ഖലീഫ ബിൻ സാഇദ്, ജോർദ്ദാൻ രാജാവ് അബ്ദുല്ല രണ്ടാമൻ, ഇറാഖ് പ്രസിഡൻറ് ഡോ.മുഹമ്മദ് ഫുവാദ് മഅ്സൂം, തുർക്കി പ്രസിഡൻറ് റജബ് ത്വയിബ് ഉറുദുഗാൻ, ചാഡ് പ്രസിഡൻറ് ഇദ്രീസ് ദീബി, ലബനാൻ പ്രധാനമന്ത്രി സഅദ് അൽഹരീരി, മോറോക്കോ മുഹമ്മദ് ആറാമൻ, സുഡാൻ പ്രസിഡൻറ് ഉമർ ഹസൻ ബഷീർ, ഇൗജിപ്ത് പ്രസിഡൻറ് അബ്ദുൽ ഫത്താഹ് സീസീ തുടങ്ങിയ പ്രമുഖർ അനുശോചനമറിയിച്ചു.
ബുധനാഴ്ച മരിച്ച അമീർ മിശ്അൽ ബിൻ അബ്ദുൽ അസീസിെൻറ ഖബറടക്കം വ്യാഴാഴ്ച രാത്രി ഹറമിലെ ജനാസ നമസ്കാരത്തിനു ശേഷമാണ് നടന്നത്.
മക്കയിലെ അൽഅദ്ൽ മഖ്ബറയിലാണ് ഖബറടക്കിയത്. ഹറമിൽ നടന്ന മയ്യിത്ത് നമസ്കാരത്തിൽ സൗദി ഭരണാധികാരി സൽമാൻ രാജാവ്, കിരീടാവകാശിയും ആഭ്യന്തരമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ നാഇഫ്, പ്രതിരോധ മന്ത്രി അമീർ മുഹമ്മദ് ബിൻ സൽമാൻ, മക്ക ഗവർണർ അമീർ ഖാലിദ് അൽൈഫസൽ, കുവൈത്ത് അമീറിനെ പ്രതിനിധീകരിച്ച് ശൈഖ് നാസ്വിർ ബിൻ മുഹമ്മദ് അഹ്മദ് അൽസ്വബാഹ്, ഖത്തർ അമീർ പ്രതിനിധി ശൈഖ് ജൂആൻ ബിൻ ഹമദ് ആൽതാനി തുടങ്ങി ഭരണ, സൈനിക രംഗത്തെ മുതിർന്ന നിരവധി ആളുകൾ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.