സൗ​ദി മ​ല​യാ​ളി സ​മാ​ജം പ​രി​പാ​ടി​യി​ൽ ഡോ. ​സി​ന്ധു ബി​നു

ഒ.​എ​ൻ.​വി അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കു​ന്നു

ഒ.​എ​ൻ.​വി യെ അ​നു​സ്മ​രി​ച്ച് സൗ​ദി മ​ല​യാ​ളി സ​മാ​ജം

ദ​മ്മാം: സൗ​ദി മ​ല​യാ​ളി സ​മാ​ജം ദ​മ്മാം ചാ​പ്റ്റ​ർ ഒ.​എ​ൻ.​വി. കു​റു​പ്പ്​ അ​നു​സ്മ​ര​ണ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. പ്ര​സി​ഡ​ൻ​റ്​ സാ​ജി​ദ് ആ​റാ​ട്ടു​പു​ഴ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​ടി. അ​ല​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ. ​സി​ന്ധു ബി​നു അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

അ​നി​ത​ര സാ​ധാ​ര​ണ​മാ​യ ര​ച​നാ​വൈ​ഭ​വം കൊ​ണ്ട് മ​ല​യാ​ള​ത്തെ ഭാ​വ​സാ​ന്ദ്ര​മാ​ക്കി​യ ക​വി​ത​ക​ളും കു​ളി​ർ​മ​ഴ പൊ​ഴി​ക്കു​ന്ന അ​വി​സ്മ​ര​ണീ​യ ഗാ​ന​ങ്ങ​ളും സ​മ്മാ​നി​ച്ച അ​തു​ല്യ​പ്ര​തി​ഭ​യാ​യി​രു​ന്നു ഒ.​എ​ൻ.​വി എ​ന്ന് അ​വ​ർ അ​നു​സ്മ​രി​ച്ചു.

മ​ല​യാ​ള ക​വി​ത​യെ​യും സി​നി​മാ​ഗാ​ന​ങ്ങ​ളെ​യും ജ​ന​കീ​യ​മാ​ക്കി​യ മ​റ്റൊ​രു ക​വി​യി​ല്ലെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ടു. എ​ഴു​ത്തു​കാ​ര​നും പ​ത്ര​പ്ര​വ​ർ​ത്ത​ക​നു​മാ​യ ആ​ബി​ദ് അ​ടി​വാ​രം, ഷാ​ജി മ​തി​ല​കം, ഷ​ബീ​ർ ചാ​ത്ത​മം​ഗ​ലം, മാ​ലി​ക് മ​ഖ്ബൂ​ൽ, ഷ​ബ്‌​ന ന​ജീ​ബ്, അ​നി​ൽ റ​ഹീ​മ, മു​സ്ത​ഫ ക​ണ്ണൂ​ർ, ലു​ഖ്മാ​ൻ വി​ള​ത്തൂ​ർ, ന​ജ്മു​സ്‍മാ​ൻ നി​ല​മ്പൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.മു​ര​ളീ​ധ​ര​ൻ, ഫെ​ബി​നാ ന​ജ്മു​സ​മാ​ൻ, ഹു​സൈ​ൻ ച​മ്പോ​ളി​ൽ, ബി​നു പു​രു​ഷോ​ത്ത​മ​ൻ, ഷാ​ജു അ​ഞ്ചേ​രി, ബി​നു കു​ഞ്ഞ്, ഉ​ണ്ണി​കൃ​ഷ്ണ​ൻ, വി​നോ​ദ് കു​ഞ്ഞ്, സ​ഹീ​ർ മ​ജ്ദാ​ൽ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. റ​ഊ​ഫ് ചാ​വ​ക്കാ​ട് അ​വ​താ​ര​ക​നാ​യി.​ലീ​നാ ഉ​ണ്ണി​കൃ​ഷ്ണ​ൻ സ്വാ​ഗ​ത​വും ന​ജ്മു​സ്‍മാ​ൻ കു​ള​ങ്ങ​ര​തൊ​ടി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Saudi Malayali community remembers O.N.V.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.