ജിദ്ദ: കൊറോണ വൈറസിനെ നേരിടാൻ ചൈനക്ക് സൗദി അറേബ്യയുടെ സഹായം. ലോകതലത്തിൽ ജീവകാര ുണ്യ സഹായം എത്തിക്കാൻ പ്രവർത്തിക്കുന്ന കിങ് സൽമാൻ റിലീഫ് സെൻററാണ് (കെ.എസ് റിലീഫ ്) മെഡിക്കൽ ഉപകരണങ്ങളും ചികിത്സക്കാവശ്യമായ മരുന്നുകളും മറ്റു വസ്തുക്കളും നൽക ുന്നതിന് മുന്നോട്ടുവന്നത്.
അന്താരാഷ്ട്ര കമ്പനികളുമായി ആറു സംയുക്ത കരാറാണ് ഇതിനുവേണ്ടി കെ.എസ്. റിലീഫ് സെൻറർ ഒപ്പുവെച്ചത്. സൗദിയിലെ ചൈനീസ് അംബാസഡർ ചെൻ വെയ്ഛിങ് ഉടമ്പടി ഒപ്പുവെക്കൽ ചടങ്ങിൽ പെങ്കടുത്തു. കൊറോണ വൈറസ് ബാധയും അതിനെ നേരിടാനുള്ള ഉപാധികളും വിവരിക്കുന്ന ചൈനീസ് എംബസി തയാറാക്കിയ പ്രസേൻറഷൻ ചടങ്ങിൽ പ്രദർശിപ്പിച്ചു.
സൗദി ഭരണാധികാരി സൽമാൻ രാജാവിെൻറ നിർദേശത്തെ തുടർന്നാണ് ചൈനക്ക് കൊറോണ വൈറസിനെ പ്രതിരോധിക്കാൻ വേണ്ട സഹായങ്ങൾ നൽകുന്നതെന്ന് കെ.എസ് റിലീഫ് സെൻറർ ജനറൽ സൂപ്പർവൈസർ ഡോ. അബ്ദുല്ല അൽറബീഅ പറഞ്ഞു. 1,159 പരിശോധന ഉപകരണങ്ങൾ, 30,000 എൻ 95 മാസ്കുകൾ, പകർച്ചവ്യാധി ഘട്ടങ്ങളിൽ ഉപയോഗിക്കാവുന്ന 1,000 ഇൻസുലേറ്റഡ് വസ്ത്രങ്ങൾ എന്നിവയാണ് നൽകുകയെന്ന് കരാറിൽ പറയുന്നു. അടിയന്തര സഹായം ഇരുരാജ്യങ്ങൾ തമ്മിലുള്ള ശക്തവും ചരിത്രപരവുമായ ബന്ധത്തിെൻറ ആഴം കൂട്ടും. സൗദി അറേബ്യ ലോകത്തിെൻറ സ്ഥിരതക്കും പ്രതിസന്ധികൾ അഭിമുഖീകരിക്കുന്നതിനും നൽകിവരുന്ന മാനുഷിക സഹായങ്ങളുടെ ഭാഗമായാണിതെന്നും ഡോ. റബീഅ പറഞ്ഞു. പുതിയ കൊറോണ വൈറസിനെ നേരിടാൻ നൽകുന്ന സഹായത്തിന് സൗദി അറേബ്യക്ക് ചൈനീസ് അംബാസഡർ നന്ദി പറഞ്ഞു. സൗദി നൽകുന്ന സഹായം ചൈനയിലെ വുഹാനിലുള്ള രോഗികൾക്കും ഡോക്ടർമാർക്കും വലിയ ആശ്വാസമാകും. ചൈനീസ് ജനതയിലേക്ക് സൗദിയുടെ സ്നേഹമാണ് ഇതിലൂടെ എത്തുന്നതെന്നും 2008ൽ ഭൂകമ്പമുണ്ടായ സമയത്തും സൗദിയിൽനിന്ന് ലഭിച്ച സഹായം മറക്കാനാവില്ലെന്നും ചൈനീസ് അംബാസഡർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.