ദമ്മാം: ജീവിതപരിസരങ്ങളിൽ കണ്ടതും അറിഞ്ഞതുമായ അനുഭവങ്ങളാണ് തെൻറ സിനിമയായി പ ിറവികൊണ്ടിട്ടുള്ളതെന്ന് ആദ്യ സിനിമയിലൂടെ ദേശീയ പുരസ്കാരം നേടിയ സംവിധായകൻ സല ീം അഹമ്മദ് പറഞ്ഞു. സൗദി മലയാളി സമാജം ഏർപ്പെടുത്തിയ പത്മരാജൻ സ്മാരക പ്രവാസ മുദ ്ര പുരസ്കാരം ഏറ്റുവാങ്ങാൻ ദമ്മാമിലെത്തിയ അദ്ദേഹം ‘ഗൾഫ് മാധ്യമ’വുമായി സംസാരിക്കുകയായിരുന്നു. സിനിമ, ജീവിതത്തിലെ സ്വപ്നമായി മനസ്സിൽ പതിഞ്ഞതുമുതൽ അത് യാഥാർഥ്യമാകുന്ന നിമിഷങ്ങൾക്കുവേണ്ടിയുള്ള കാത്തിരിപ്പായിരുന്നു. പ്രതിസന്ധികളുടെ അനവധി കടമ്പകൾ കടന്നുപോകാൻ പ്രാപ്തനാക്കിയത് സിനിമയോടുള്ള അടങ്ങാത്ത മോഹംതന്നെയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
സീരിയൽ കഥയെഴുത്തും മിമിക്രി വേദികളും പ്രിയപ്പെട്ട വോളിബാളുമെല്ലാം മാറ്റിനിർത്തിയത് പൂർണമായും സിനിമക്ക് സമർപ്പിക്കാൻ വേണ്ടിയായിരുന്നു. സ്വപ്നത്തിലെ സിനിമയെടുക്കുന്നതിനുവേണ്ടിയാണ് താൻതന്നെ ആദ്യ സിനിമയുടെ പ്രൊഡ്യൂസറായത്. ജിദ്ദയിൽനിന്ന് നാട്ടിലേക്കുള്ള യാത്രക്കിടയിൽ പരിചയപ്പെട്ട, ഉംറ ചെയ്ത് മടങ്ങുന്ന വൃദ്ധദമ്പതികളിൽനിന്നാണ് ആദാമിെൻറ മകൻ അബുവിെൻറ കഥാതന്തു പിറക്കുന്നത്. ആദ്യ സിനിമയെന്നതിനേക്കാൾ തെൻറ ഏറ്റവും പ്രിയപ്പെട്ടതായി മനസ്സിൽ സൂക്ഷിക്കുന്നതും ഈ സിനിമതന്നെയാണ്. ജീവിതത്തിൽ നേരിടേണ്ടി വന്ന അനുഭവങ്ങളിൽനിന്നാണ് കുഞ്ഞനന്തെൻറ കട എന്ന സിനിമ പിറക്കുന്നത്. തനിക്ക് അധികാരികളോട് ചോദിക്കേണ്ടി വന്ന പലതും സിനിമയിലൂടെ ചോദിക്കുകയായിരുന്നു. പ്രവാസത്തിെൻറ കഥ പറഞ്ഞ ‘പത്തേമാരി’ വലിയൊരു വെല്ലുവിളിയായിരുന്നു. ഈ സിനിമക്കുവേണ്ടി ശേഖരിച്ച വിവരങ്ങളുടെ ചെറിയ ഭാഗം മാത്രമേ അതിൽ പറയാൻ കഴിഞ്ഞുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. ആൻഡ് ദ ഒാസ്കാർ ഗോസ് ടു എന്ന സിനിമ തെൻറ സ്വപ്നങ്ങളും അനുഭവങ്ങളുമാണ്.
സിനിമയെന്ന സ്വപ്നവുമായി താൻ അലഞ്ഞ വഴിയിലെ അനുഭവങ്ങളുടെ നേർപതിപ്പുകളാണ് അതിലെ മിക്ക കാഴ്ചകളും. സിനിമ ഡിജിറ്റലായി എന്നതാണ് ഈ രംഗത്തുണ്ടായ ഏറ്റവും വലിയ വിപ്ലവം. ഒരു മൊബൈൽ ഫോൺ ൈകയിലുള്ളവർക്കുപോലും സിനിമ ചെയ്യാൻ കഴിയുെമന്ന അവസ്ഥ വന്നു. എന്നാൽ, കാണികളുടെ മനസ്സിൽ വികാരങ്ങൾ സൃഷ്ടിക്കുക എന്നതാണ് താൻ സിനിമയെടുക്കുേമ്പാൾ ലക്ഷ്യംവെക്കുത്. പ്രായം എന്ന് പേരിട്ടിരിക്കുന്ന പുതിയ സിനിമയുടെ എഴുത്തിലാണിപ്പോൾ. അതിലെ ചില ഭാഗങ്ങൾ സൗദിയിൽ ചിത്രീകരിക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽകൂടിയാണ് സലീം അഹമ്മദ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.