അമേരിക്കൻ എഫ്-35 യുദ്ധവിമാന ഇടപാടിനെ സ്വാഗതം ചെയ്ത് സൗദി എംബസി

റിയാദ്: സൗദി അറേബ്യക്ക് എഫ്-35 അത്യാധുനിക യുദ്ധവിമാനങ്ങൾ വിൽക്കാനുള്ള അമേരിക്കൻ തീരുമാനത്തെ വാഷിങ്​ടണിലെ സൗദി എംബസി സ്വാഗതം ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തി​െൻറ ശക്തിയും തുടർച്ചയും വ്യക്തമാക്കുന്നതാണ് ഈ തീരുമാനമെന്നും പ്രസ്താവനയിൽ പറയുന്നു.

സൗദിയും അമേരിക്കയും തമ്മിൽ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന പ്രതിരോധ സഹകരണത്തി​െൻറ പുരോഗതിയാണ് ഈ കരാറിലൂടെ പ്രതിഫലിക്കുന്നത്. റിയാദും വാഷിങ്​ടണും തമ്മിലുള്ള ശക്തമായ സുരക്ഷാ ബന്ധം പശ്ചിമേഷ്യൻ മേഖലയിലെ സ്ഥിരത ഉറപ്പുവരുത്തുന്നതിനും, സംയുക്ത പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും, ഇരുരാജ്യങ്ങളുടെയും സുരക്ഷാ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് എംബസി വിശദീകരിച്ചു. ഇരുപക്ഷവും തമ്മിലുള്ള പ്രതിരോധ ബന്ധത്തി​െൻറ ദൃഢതയും അതിവേഗത്തിലുള്ള വളർച്ചയുമാണ് ഈ നടപടിയിലൂടെ വ്യക്തമാകുന്നത്.

Tags:    
News Summary - Saudi Embassy welcomes the US F-35 fighter jet deal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.