കോവിഡ് വ്യാപനം; അനിവാര്യമല്ലാത്ത വിദേശയാത്രകൾ ഒഴിവാക്കണമെന്ന് സൗദി പൊതു ആരോഗ്യ അതോറിറ്റി

ജിദ്ദ: അനിവാര്യമല്ലാത്ത വിദേശയാത്രകൾ എല്ലാവരും ഒഴിവാക്കണമെന്ന് നിർദേശം. കോവിഡ്​ രോഗബാധിതരുടെ എണ്ണത്തിലുണ്ടായ വർധനവും പുതിയ വകഭേദമായ ഒമിക്രോണിന്റെ വരവും ലോകത്തെ പല രാജ്യങ്ങളിലും വ്യാപിക്കുന്ന സാഹചര്യത്തിലാണ്​ സൗദി പൊതു ആരോഗ്യ അതോറിറ്റി (വിഖായ) ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്​​.

അനിവാര്യമല്ലാത്ത യാത്ര എല്ലാവരും ഒഴിവാക്കുന്നതാണ്​ നല്ലത്​. പ്രത്യേകിച്ച്​ കോവിഡ്​ കൂടുതൽ റിപ്പോർട്ട്​ ചെയ്യുന്ന രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു. ​ഒമിക്രോണി​ന്റെ വ്യാപനം കൂടിയതോടെ ചില രാജ്യങ്ങൾ പ്രതിരോധ നടപടികൾ കർശനമാക്കാനും ചില സാമൂഹിക പരിപാടികൾ നിർത്തിവെക്കാനും തീരുമാനിച്ച കാര്യവും അതോറിറ്റി സൂചിപ്പിച്ചു.

അതോടൊപ്പം രാജ്യത്തിന് പുറത്ത് നിന്ന് വരുന്ന പൗരന്മാരോ താമസക്കാരോ വാക്​സിനെടുത്തവരാണെങ്കിലും അഞ്ച് ദിവസത്തേക്ക് സാമൂഹിക സമ്പർക്കം ഒഴിവാക്കുന്നത്​​ നന്നായിരിക്കും. ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങളോ ശരീരോഷ്​മാവ്​ കൂടുകയോ ചെയ്​താൽ വേഗം കോവിഡ്​ പരിശോധന നടത്തണം​.

സൗദിയിലേക്ക്​ വരുന്നവർ മാസ്​ക്​ ധരിക്കുക, തിരക്കുള്ള സ്ഥലങ്ങളിൽ അകന്ന്​ നിൽക്കുക, നിരന്തരം കൈകൾ വൃത്തിയാക്കുക, ഹസ്​തദാനം നടത്താതിരിക്കുക തുടങ്ങിയ പ്രതിരോധ നടപടികൾ തുടരണം. രണ്ടാം ഡോസിന്റെയും ബൂസ്​റ്റർ ഡോസിന്റെയും ​പ്രധാന്യവും പൊതു ജനാരോഗ്യ അതോറിറ്റി ഉണർത്തി.

Tags:    
News Summary - Saudi Arabia instructed to avoid unnecessary travels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.