പ്രവാസം മതിയാക്കി മടങ്ങുന്ന മലപ്പുറം പട്ടർകടവ് കുഞ്ഞുട്ടിക്ക് ശറഫിയ്യ റയാൻ ഏരിയ
കെ.എം.സി.സി യാത്രയയപ്പ് നൽകിയപ്പോൾ
ജിദ്ദ: മൂന്നരപ്പതിറ്റാണ്ട് കാലത്തെ പ്രവാസം മതിയാക്കി മടങ്ങുന്ന ജിദ്ദ മലപ്പുറം മുനിസിപ്പൽ കെ.എം.സി.സി രക്ഷാധികാരിയും റയാൻ ഏരിയ കമ്മിറ്റി എക്സിക്യൂട്ടിവ് അംഗവുമായ മലപ്പുറം പട്ടർകടവ് കുഞ്ഞുട്ടിക്ക് ശറഫിയ്യ റയാൻ ഏരിയ കെ.എം.സി.സി യാത്രയയപ്പ് നൽകി. 15 വർഷത്തോളം ഗ്ലോബൽ സ്പെഷലിസ്റ്റ് മെഡിക്കൽ സർവിസിലും ബാക്കിയുള്ള കാലം മറ്റു വിവിധ മേഖലകളിലും ജോലിചെയ്താണ് ഇദ്ദേഹം മടങ്ങുന്നത്.
അൽറയാൻ പോളിക്ലിനിക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച യാത്രയയപ്പ് സംഗമം ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് പി.സി.എ. റഹ്മാൻ (ഇണ്ണി) ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ഇസ്മാഈൽ മുണ്ടുപറമ്പ് അധ്യക്ഷത വഹിച്ചു. ട്രഷറർ മജീദ് അഞ്ചച്ചവിടി, കെ.എം.സി.സി മലപ്പുറം മുനിസിപ്പൽ ആക്ടിങ് പ്രസിഡൻറ് എ.പി. അഫ്സൽ എന്നിവർ സംസാരിച്ചു. കുഞ്ഞുട്ടി പട്ടർകടവിനുള്ള ഉപഹാരം പി.സി.എ. റഹ്മാൻ കൈമാറി. സെക്രട്ടറി സാബിർ പാണക്കാട് സ്വാഗതവും സലീം പാറപ്പുറത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.