ദമ്മാം: റൂബുൽഖാലി മരുഭൂമി വഴി ഒമാനിലേക്കുള്ള റോഡ് നിർമാണം അവസാന ഘട്ടത്തിൽ. സൗദി അറേബ്യയുടെ തെക്ക് കിഴക്കൻ മരുപ്രദേശം വഴി ഒമാനിലേക്ക് കടക്കുന്ന റോഡ് ശൈബ എണ്ണപ്പാടത്തിന് സമീപം വഴിയാണ് കടന്നുപോകുന്നത്. ഇരുവശത്തും കൂറ്റൻ മണൽക്കുന്നുകൾ ഉയർന്നുനിൽക്കുന്ന ഇൗ മേഖലയിൽ ശ്രമകരമായാണ് റോഡ് നിർമാണം നിർവഹിക്കുന്നത്. റൂബുൽഖാലിയിൽ റോഡ് ആരംഭിക്കുന്ന ഹറാദ ഗ്രാമത്തിൽ നിന്നാണ്. യു.എ.ഇ അതിർത്തി പട്ടണമായ അൽബത്ഹയിൽ നിന്ന് തെക്കോട്ട് നീങ്ങി ശൈബയിലേക്ക്.
ലോകത്തെ ഏറ്റവും ദുർഘടമേഖലയിൽ സ്ഥിതി ചെയ്യുന്ന എണ്ണപ്പാടമായ ശൈബക്ക് സമീപം വഴി മൊത്തം 700 കിലോമീറ്ററിൽ ഒമാൻ അതിർത്തിവരെ നീളുന്നതാണ് പാത. റോഡ് നിർമാണത്തിനായി 130 ക്യൂബിക് മീറ്റർ മണൽ നീക്കം ചെയ്തുവെന്ന് സൗദി ഗതാഗത മന്ത്രാലയം വക്താവ് സൂചിപ്പിച്ചു. ഇതിനായി 600 ലേറെ തൊഴിലാളികളാണ് വിശ്രമമില്ലാതെ പണിയെടുത്തത്.
മണൽക്കുന്നുകൾക്ക് നടുവിലൂടെ റോഡ് നിർമിക്കുന്നതിൽ വൈദഗ്ധ്യം നേടിയ കമ്പനികളാണ് നിർമാണം നടത്തുന്നത്. ലോകത്തെ ഏറ്റവും അപ്രാപ്യവും ദുർഘടവുമായ മണൽ മരുഭൂമിയാണ് റൂബുൽഖാലി. ഇതിെൻറ നല്ലൊരു ശതമാനം ഭാഗത്തും മനുഷ്യസാന്നിധ്യമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.