റിയാദ്: മലയാളികളുടെ പ്രിയപ്പെട്ട നടനും ദേശീയ പുരസ്‌കാര ജേതാവുമായ സലിം കുമാറിെൻറ വിയോഗത്തിൽ റിയാദ് ഒ.ഐ.സി.സി അഗാധമായ അനുശോചനം രേഖപ്പെടുത്തി. പുതുമയാർന്ന ഹാസ്യ ശൈലിയിലൂടെ ജനങ്ങളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അദ്ദേഹത്തിെൻറ വേർപാട് മലയാള സിനിമയ്ക്കും മതേതര സമൂഹത്തിനും തീരാനഷ്ടമാണെന്ന് ഒ.ഐ.സി.സി നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു.
ഹാസ്യത്തിനപ്പുറം വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ അഭിനയമികവ് തെളിയിച്ച അദ്ദേഹം, സാധാരണക്കാരെൻറ ജീവിതം പ്രേക്ഷകരിലേക്ക് എത്തിക്കുകയും അവസാന നാളുകൾ വരെയും കേരളത്തിെൻറ സാമൂഹിക വിഷയങ്ങളിൽ സജീവമായി ഇടപെടുകയും ചെയ്തു.
കോൺഗ്രസ് പ്രതിസന്ധികൾ നേരിട്ടപ്പോൾ പോലും അതിെൻറ മതേതര ആശയങ്ങളോടും മൂല്യങ്ങളോടും ചേർന്നുനിന്ന വ്യക്തിയായിരുന്നു സലിം കുമാർ. ജനാധിപത്യത്തോടും മതേതരത്വത്തോടുമുള്ള അദ്ദേഹത്തിെൻറ പ്രതിബദ്ധത ശ്രദ്ധേയമായിരുന്നു. കോൺഗ്രസ് പ്രസ്ഥാനത്തിന് പുതിയ പ്രതീക്ഷകൾ രൂപപ്പെടുന്ന ഈ ഘട്ടത്തിൽ അദ്ദേഹത്തിെൻറ അഭാവം വലിയൊരു നഷ്ടമാണെന്ന് നേതാക്കൾ കൂട്ടിച്ചേർത്തു.
മലയാളികളുടെ ഹൃദയങ്ങളിൽ എന്നും ജീവിക്കുന്ന ആ അതുല്യ കലാകാരന് റിയാദ് ഒ.ഐ.സി.സി ആദരാഞ്ജലികൾ അർപ്പിക്കുകയും, അദ്ദേഹത്തിെൻറ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ആരാധകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.