കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ പ്രവാസി കുടുംബ സുരക്ഷ പദ്ധതിയിൽ അംഗമായിരിക്കെ മരിച്ച എൻ.പി. മുഹമ്മദ് ഹനീഫയുടെ കുടുംബത്തിനുള്ള പദ്ധതി വിഹിതമായ 10 ലക്ഷം രൂപ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ കൈമാറുന്നു
വേങ്ങര: റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി നടപ്പാക്കുന്ന പ്രവാസി കുടുംബ സുരക്ഷ പദ്ധതിയിൽ അംഗമായിരിക്കെ മരിച്ച വേങ്ങര സ്വദേശി എൻ.പി. മുഹമ്മദ് ഹനീഫയുടെ കുടുംബത്തിനുള്ള പദ്ധതി വിഹിതമായ 10 ലക്ഷം രൂപ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ കൈമാറി.
ചടങ്ങിൽ റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി. മുസ്തഫ, ജനറൽ സെക്രട്ടറി എം. മൊയ്തീൻകോയ, ഇ. സാദിഖലി, എൻ.പി. ഹനീഫ, ചിൽഡ്രൻസ് എജുക്കേഷൻ ആക്ഷൻ കൗൺസിൽ ഭാരവാഹികളായ എ.കെ. മുസ്തഫ, കുട്ട്യാലി ചെട്ടിയമ്മൽ, ഹസ്സൻ ഊരകം, ഫൈസൽ മാലിക് എന്നിവർ പങ്കെടുത്തു.
നാലാം വർഷത്തിലേക്ക് പ്രവേശിച്ച സെൻട്രൽ കമ്മിറ്റിയുടെ സുരക്ഷ പദ്ധതി വഴി 10 ലക്ഷം രൂപയാണ് വിഹിതമായി അംഗങ്ങളുടെ ആശ്രിതർക്ക് നൽകിവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.