റിയാദിൽ നിന്ന് പുറപ്പെടുന്ന ഹജ്ജ് തീർഥാടകർക്ക് ഐ.സി.എഫ് റിയാദ് കമ്മിറ്റി സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങ് നാഷനൽ വെൽഫെയർ സെക്രട്ടറി ലുഖ്മാൻ പാഴൂർ ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: ഈ വർഷത്തെ ഹജ്ജിനായി റിയാദിൽ നിന്ന് പുറപ്പെടുന്ന തീർഥാടകർക്ക് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) റിയാദ് കമ്മിറ്റി യാത്രയയപ്പ് നൽകി. ബത്ഹയിലെ ലുഹ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഖുദ്സ് ഉൾപ്പെടെയുള്ള വിവിധ ഹംലകൾ വഴി പുറപ്പെടുന്ന ഹാജിമാർക്കാണ് യാത്രയയപ്പ് നൽകിയത്. ഐ.സി.എഫ് റീജ്യൻ പ്രസിഡൻറ് മുഹമ്മദ് കുട്ടി സഖാഫി ഒളമതിൽ നയിച്ച പ്രതിവാര ഹജ്ജ് പഠന ക്ലാസുകൾ പൂർത്തിയാക്കിയ ശേഷമായിരുന്നു യാത്രയയപ്പ്. നാഷനൽ വെൽഫെയർ സെക്രട്ടറി ലുഖ്മാൻ പാഴൂർ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
അബ്ദുറഹ്മാൻ സഖാഫി ബദീഅ അധ്യക്ഷത വഹിച്ചു. ഐ.സി.എഫ് നടത്തിവരുന്ന വിവിധ സേവനപ്രവർത്തനങ്ങൾ, മദ്രസാ സംവിധാനങ്ങൾ, കുടിവെള്ള പദ്ധതികൾ എന്നിവയെക്കുറിച്ച് റീജ്യൻ ഫിനാൻസ് സെക്രട്ടറി അബ്ദുൽ മജീദ് താനാളൂർ വിശദീകരിച്ചു. തീർത്ഥാടകരെ പ്രതിനിധീകരിച്ച് മഹ്മൂദ് ചെങ്ങളായി, അബ്ദുറഹ്മാൻ കുറ്റിപ്പാല എന്നിവർ ചടങ്ങിൽ സംസാരിച്ചു. മുഹമ്മദ് കുട്ടി സഖാഫി അൽ ഹാറൂനി ഒളമതിൽ നിർവഹിച്ച സമാപന പ്രാർത്ഥനയോടെയാണ് യാത്രയയപ്പ് സംഗമം അവസാനിച്ചത്. അബ്ദുൽ ഖാദിർ പള്ളിപ്പറമ്പ് സ്വാഗതവും ലത്തീഫ് മാനിപുരം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.