റിയാദ്: ‘വിശ്വാസ വിശുദ്ധി സംതൃപ്ത കുടുംബം’ എന്ന പ്രമേയത്തിൽ റിയാദ് ഇസ്ലാഹി സെേന്റഴ്സസ് കോഓഡിനേഷൻ കമ്മിറ്റി (ആർ.ഐ.സി.സി) സംഘടിപ്പിക്കുന്ന ഫാമിലി കോൺഫറൻസ് മേയ് 23ന് നടക്കും. വിപുലമായ സ്വാഗതസംഘം രൂപവത്കരിച്ചു. സ്വാഗതസംഘ രൂപവത്കരണവും പ്രീകോൺഫറൻസും സൗദി ഇസ്ലാഹി കോഓഡിനേഷൻ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് കുട്ടി പുളിക്കൽ ഉദ്ഘാടനം നിർവഹിച്ചു.
നൂറുദ്ദീൻ സ്വലാഹി മദീന മുഖ്യപ്രഭാഷണം നിർവഹിച്ചു. ആർ.ഐ.സി.സി ചെയർമാൻ ഉമർ ഫാറൂഖ് വേങ്ങര അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ജഅ്ഫർ പൊന്നാനി, ഉമർ ശരീഫ്, അബ്ദുല്ല അൽ ഹികമി, അഷ്റഫ് തേനാരി, സുൽഫിക്കർ മണ്ണാർക്കാട്, യൂസുഫ് ശരീഫ്, അനീസ് എടവണ്ണ, അക്ബർ അലി മണ്ണാർക്കാട്, ശിഹാബ് അലി, നബീൽ പയ്യോളി തുടങ്ങിയവർ സംസാരിച്ചു. വിവിധ ഇസ്ലാഹി സെന്ററുകളുടെ നേതൃത്വത്തിൽ വ്യത്യസ്ത പരിപാടികൾക്ക് പ്രീകോൺഫറൻസ് രൂപം നൽകി. സമ്മേളന രജിസ്ട്രേഷനുവേണ്ടി 0550812269 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.സ്വാഗതസംഘം ഭാരവാഹികളായി ഉമർ കൂൾടെക്ക് (മുഖ്യരക്ഷാധികാരി), താജുദ്ദീൻ സലഫി, ഉമർ ഫാറൂഖ് മദനി, ഷബീബ് കരുവള്ളി, റഷീദ് വേങ്ങര, ഷക്കീൽ ബാബു, ഷാജഹാൻ കൊല്ലം, അക്ബർ അലി പോത്തുകല്ല്, അബ്ദുൽ ഖാദർ കണ്ണൂർ, അബൂബക്കർ പെരുമ്പാവൂർ, ഫറാസ് ഒലയ, അബ്ദുൽ അസീസ് അരൂർ, മുജീബ് കണ്ണൂർ (രക്ഷാധികാരികൾ), പി.കെ. മുഹമ്മദ് കുട്ടി (ചെയർ), കെ. ഉമർ ഫാറൂഖ്, മൊയ്ദു അരൂർ, ഷനോജ് അരീക്കോട് (വൈ. ചെയർ), ജാഫർ പൊന്നാനി (ജന. കൺ), നബീൽ പയ്യോളി, മുഹമ്മദ് ഇഖ്ബാൽ, അഷ്റഫ് തേനാരി (കൺവീനർമാർ) എന്നിവരെ തെരഞ്ഞെടുത്തു.
അബ്ദുല്ല ഹികമി, ഷാനിബ് ഹികമി, ഷാഫി തിരുവനന്തപുരം, ഷഹജാസ് പയ്യോളി, അബ്ദുറഹീം, അമീർ സാബു, അനീസ് എടവണ്ണ, മുഫീദ് കണ്ണൂർ, മുനീർ പാപ്പാട്ട്, ഹുസ്നി പുളിക്കൽ, ഫുഡ് മുജീബ് പൂക്കോട്ടൂർ, ഫയാസ് കുറ്റിച്ചിറ, ബഷീർ കുപ്പോടൻ, സാജിദ് കാസർകോട്, നൂറുദ്ദീൻ തളിപ്പറമ്പ്, ഷംസു ഒലയ, ശിഹാബ് മണ്ണാർക്കാട്, നബീൽ വടകര, അർഷദ് സേട്ട്, റഊഫ് സ്വലാഹി, ഉമർ ഷരീഫ്, മുഹമ്മദ് കൊല്ലം, അക്ബർ അലി മണ്ണാർക്കാട്, അലി അക്ബർ, യൂസുഫ് ശരീഫ്, ഷാനവാസ് ഖാൻ, നൗഷാദ് കണ്ണൂർ, നസീഹ് കോഴിക്കോട് തുടങ്ങിയവരെ വിവിധ ഉപകമ്മിറ്റികളുടെ ചെയർമാൻ, കൺവീനർ പദവികളിലേക്ക് തെരഞ്ഞെടുത്തു.
ലേഡീസ് വിങ് പ്രതിനിധികളായി യു.കെ. സഹീദ (ചെയർ), ഡോ. ഷഹനാസ് (വൈ. ചെയർ), യു.കെ. ഷഹന (ജന. കൺ), റജില (കൺ), സബീക, സബീഹ, റജില, ഷഹന, ഹസ്ന, സഹീദ, ഷാമില, ഷമീന വഹാബ്, നജ്മ, ഷംന, ഷിനു, ഫാത്തിമ ഹുസ്ന, റഫ്ന, അഷ്റിൻ, ശൈബിന, ജഹാന, റജീന, സജ്ന, തെസ്ലീന, മഹ്സൂമ, ഇയ്യത്ത്, മറിയ, റെയ്ഹാന, റിൻഷ, നുബ്ല, ജസീല, സുമയ്യ, കെ. ഹുസ്ന, ഷഹ്ല ജബിൻ, നാസില, ആയിഷ അൻസാരി തുടങ്ങിയവരെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.