റിയാദ്: സൗദി അറേബ്യൻ തലസ്ഥാന നഗരത്തിെൻറ മുഖച്ഛായ മാറ്റുന്ന റിയാദ് മെട്രോ ജൂണിൽ ഭാഗികമായി പ്രവർത്തനം ആരംഭിക്കും. ട്രെയിൻ സർവിസുകളിൽ ചിലത് ഭാഗികമായി ഒാടിത്തു ടങ്ങും. ഡിസംബറിലൊ അടുത്ത വർഷം ജനുവരിയിലോ സർവിസുകൾ പൂർണമായി പ്രവർത്തനക്ഷമമ ാകും. റിയാദ് മെട്രോ നിർമാണത്തിെൻറ 85 ശതമാനം ജോലികളും പൂര്‍ത്തിയായിട്ടുണ്ട്. ആറ് ലൈനുകളുള്ള മെട്രോയില്‍ ഡിസംബർ അല്ലെങ്കിൽ ജനുവരിയിൽ പൂര്‍ണമായും ട്രെയിൻ സർവിസ് തുടങ്ങാനാവും. ഇത് മുന്നില്‍ കണ്ടാണ് നിര്‍മാണ പ്രവര്‍ത്തനം ത്വരിതഗതിയിൽ പുരോഗമിക്കുന്നത്. 186 കിലോമീറ്റർ ദൈര്‍ഘ്യത്തിൽ ലോകത്തിലെ ഏറ്റവും നീളം കൂടിയ മെട്രോ ലൈനുകളിലൊന്നായി മാറും റിയാദ് മെട്രോ. ആറു ലൈനുകളുള്ള പദ്ധതിയിൽ സര്‍വിസിെൻറ ആദ്യ ഘട്ടം ജൂണില്‍ തുടങ്ങാനാണ് ഇപ്പോൾ ഒരുക്കം നടക്കുന്നത്. പൂര്‍ണമായ സർവിസുകള്‍ ഡിസംബര്‍ അവസാനത്തിലോ അടുത്ത വര്‍ഷം ജനുവരി തുടക്കത്തിലോ തുടങ്ങും.
186 കിേലാമീറ്റർ ദൈർഘ്യത്തിൽ ആറു പാതകളാണുള്ളത്. ഇതിൽ മൊത്തം 36 കിലോമീറ്റർ ഭൂമിക്കടിയിലാണ്. വലിയ തുരങ്കം നിർമിച്ചാണ് പാത കടന്നുപോകുന്നത്. പാതയിലുടനീളം 80 സ്റ്റേഷനുകളാണ് സ്ഥാപിച്ചിരിക്കുന്നത്. മൂന്നെണ്ണം വലിയ സ്റ്റേഷനുകളാണ്. അതിൽ രണ്ടെണ്ണം നഗര കേന്ദ്രമായ ബത്ഹയോട് ചേർന്നാണ്. മറ്റൊരു ബൃഹദ് സ്റ്റേഷൻ ഉലയയിലാണ്. രണ്ടോ നാലോ ബോഗികളാകും ഒരു ട്രെയിനിലുണ്ടാവുക. ആറു ലൈനുകളിലായി ഇവ ഒാടും. അതിനായി 586 ബോഗികള്‍ എത്തിക്കഴിഞ്ഞു. ട്രെയിനിൽനിന്ന് ട്രെയിനിലേക്ക് അതിവേഗത്തില്‍ മാറിക്കയറാൻ കഴിയുംവിധമാണ് വ്യത്യസ്ത പാതകളും സ്റ്റേഷൻ സംവിധാനവും സജ്ജീകരിച്ചിരിക്കുന്നത്.
186 കിലോമീറ്റർ ദൈർഘ്യത്തിൽ മുഴുവൻ പാതകളുടെയും നിർമാണം പൂര്‍ത്തിയായി. ബാക്കിയുള്ള ജോലികൾ സ്റ്റേഷനുകളുടെ പുറം മോടി പൂര്‍ത്തിയാക്കലും വൈദ്യുതീകരണവുമാണ്. ഇതിനുപുറമെ മെട്രോ സ്റ്റേഷനുകളെയും നഗരത്തിെൻറ മുക്കുമൂലകളെയും ബന്ധിപ്പിച്ചുകൊണ്ട് റാപ്പിഡ് ബസ് സർവിസുമുണ്ട്. ആയിരത്തിലേറെ ബസുകളാണ് ഇങ്ങനെ ഒാടുക. അതിനുള്ള ബസുകളും രാജ്യത്ത് എത്തി പരീക്ഷണ ഒാട്ടം നടത്തുകയാണ്. ബസിന് വേണ്ടിയുള്ള പ്രത്യേക ട്രാക്കുകൾ നഗരത്തിനുള്ളിലെ പ്രധാന റോഡുകളിലെല്ലാം നിർമാണം പുരോഗമിക്കുകയാണ്. മറ്റു വാഹനങ്ങൾ ഇൗ ട്രാക്കുകളിൽ കടക്കരുതെന്ന ട്രാഫിക് സൂചക ഫലകങ്ങളും സ്ഥാപിച്ചുകഴിഞ്ഞു. ബസ് വെയിറ്റിങ് സ്റ്റേഷനുകളുടെ നിർമാണവും ഇൗ ട്രാക്കുകളിൽ നടക്കുകയാണ്. ബസുകളുടെ ഒാട്ടവും ഇൗ വർഷം ആരംഭിക്കും. അതോടെ, റിയാദ് നഗരത്തിൽ കുറ്റമറ്റ നിലയിൽ പൊതുഗതാഗത സംവിധാനം നിലവിൽ വരും. കിങ് അബ്ദുൽ അസീസ് പബ്ലിക് ട്രാൻസ്പോർട്ട് സിസ്റ്റം എന്നാണ് ഇൗ പദ്ധതിയുടെ പേര്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.