സാ​േ​ങ്ക​തി​ക ജോ​ലി​ക്കാ​ർ​ക്ക്​ സൗ​ദി​യി​ൽ ര​ജി​സ്​​ട്രേ​ഷ​ൻ നി​ർ​ബ​ന്ധ​ം

ജി​ദ്ദ: സാ​േ​ങ്ക​തി​ക ജോ​ലി​ക്കാ​ർ​ക്ക്​ സൗ​ദി അ​റേ​ബ്യ​യി​ൽ ര​ജി​സ്​​ട്രേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​ക്കു​ന്നു. ടെ​ക്‌​നീ​ഷ്യ​ന്‍ വി​സ​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്കാ​ണ്​ സൗ​ദി കൗ​ണ്‍സി​ല്‍ ഓ​ഫ് എ​ൻ​ജി​നി​യേ​ഴ്‌​സ് ​​ ര​ജി​സ്‌​ട്രേ​ഷ​ന്‍ ക​ര്‍ശ​ന​മാ​ക്കി​യ​ത്.

ര​ജി​സ്‌​ട്രേ​ഷ​ന്‍ വ​ഴി എ​ൻ​ജി​നി​യേ​ഴ്‌​സ് കൗ​ണ്‍സി​ല ി​​െൻറ അം​ഗ​ത്വം നേ​ടി​യാ​ൽ മാ​ത്ര​മേ ഇ​നി മു​ത​ൽ ഇ​ഖാ​മ പു​തു​ക്കു​ക​യു​ള്ളൂ. ര​ജി​സ്​​റ്റ​ർ ചെ​യ്യാ​ത്ത​വ​ർ​ക്ക്​ നാ​ടു​വി​ടേ​ണ്ടി​വ​രും. രാ​ജ്യ​ത്തെ പ്ര​ഫ​ഷ​ന​ലു​ക​ളു​ടെ സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ള്‍ പ​രി​ശോ​ധി​ച്ച് അം​ഗീ​കാ​രം ന​ല്‍കു​ന്ന ഏ​ജ​ന്‍സി​യാ​ണ് സൗ​ദി കൗ​ണ്‍സി​ല്‍ ഓ​ഫ് എ​ൻ​ജി​നി​യേ​ഴ്‌​സ്.

ഏ​ത്​ ടെ​ക്‌​നീ​ഷ്യ​ന്‍ വി​സ​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന വി​ദേ​ശി​ക​ളും കൗ​ണ്‍സി​ലി​​െൻറ അം​ഗീ​കാ​രം നേ​ടി​യി​രി​ക്ക​ണ​മെ​ന്ന വ്യ​വ​സ്​​ഥ​യാ​ണ്​ ക​ർ​ശ​ന​മാ​ക്കി​യ​ത്. 26 ഇ​നം ടെ​ക്‌​നി​ക്ക​ല്‍ പ്ര​ഫ​ഷ​നു​ക​ളെയാ​ണ്​ ആ​ദ്യ ഘ​ട്ട​ത്തി​ൽ പു​തി​യ നി​ബ​ന്ധ​ന​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യ​ത്.

എ​ൻ​ജി​നി​യ​റി​ങ്​ കൗ​ണ്‍സി​ലി​​െൻറ വെ​ബ്‌​സൈ​റ്റ് മു​ഖേ​ന​യാ​ണ് ര​ജി​സ്‌​ട്രേ​ഷ​ന്‍ പൂ​ര്‍ത്തീ​ക​രി​ക്കേ​ണ്ട​ത്. ഉ​ദ്യോ​ഗാ​ര്‍ഥി​യു​ടെ സൗ​ദി കോ​ണ്‍സു​ലേ​റ്റ് അ​റ്റ​സ്​​റ്റ്​ ചെ​യ്ത അ​സ്സ​ല്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റ് പകർപ്പ്​ നി​ര്‍ബ​ന്ധ​മാ​ണ്.

Tags:    
News Summary - registration is compulsory for technical jobs in saudi arabia-gulf jobs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.