മാധ്യമം’ മുൻ ഡെപ്യൂട്ടി എഡിറ്റർ ഇബ്രാഹിം കോട്ടക്കലിന് മീഡിയവൺ മാധ്യമം കോഓഡിനേഷൻ കമ്മിറ്റി സ്വീകരണം നൽകിയപ്പോൾ
‘മാധ്യമം’ മുൻ ഡെപ്യൂട്ടി എഡിറ്റർ ഇബ്രാഹിം കോട്ടക്കലിന് സ്വീകരണം
ജിദ്ദ: ഹജ്ജിനെത്തിയ ‘മാധ്യമം’ മുൻ ഡെപ്യൂട്ടി എഡിറ്റർ ഇബ്രാഹിം കോട്ടക്കലിന് മീഡിയവൺ -മാധ്യമം കോഓഡിനേഷൻ കമ്മിറ്റി സ്വീകരണം നൽകി. ജിദ്ദ ഐ.ബി.എമ്മിൽ ഒരുക്കിയ സ്വീകരണ പരിപാടിയിൽ കോ ഓഡിനേഷൻ കമ്മിറ്റി കൺവീനർ സി.എച്ച്. ബഷീർ അധ്യക്ഷത വഹിച്ചു. മുഹമ്മദ് ബാവ, ഇബ്രാഹിം ശംനാട്, അബ്ദുറഹ്മാൻ തുറക്കൽ എന്നിവർ സംസാരിച്ചു. മാധ്യമ പ്രവർത്തന രംഗത്തെ 35 വർഷത്തെ തന്റെ അനുഭവങ്ങളും അച്ചടി മാധ്യമ മേഖല നിലവിൽ നേരിടുന്ന വെല്ലുവിളികളും ഇബ്രാഹിം കോട്ടക്കൽ സദസ്സുമായി പങ്കുവെച്ചു. സഫറുല്ല മുല്ലോളി, ഫദ്ൽ കൊച്ചി, എൻജി. മൂസക്കുട്ടി, സി.എച്ച്. റാഷിദ്, പി. മുഹമ്മദ് സലീം, പി.കെ. സിറാജ് എന്നിവർ സംബന്ധിച്ചു. സാബിത് സലീം നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.