എം.എസ്.എസ് ജിദ്ദ ചാപ്റ്റർ നൽകിയ സ്വീകരണ പരിപാടിയിൽ പ്രഫ. ഇമ്പിച്ചി കോയ സംസാരിക്കുന്നു
ജിദ്ദ: ഹ്രസ്വസന്ദർശനത്തിന് ജിദ്ദയിലെത്തിയ എം.എസ്.എസ് സംസ്ഥാന ജനറൽ സെക്രട്ടറിയും ഫാറൂഖ് കോളജ് മുൻ പ്രിൻസിപ്പലുമായ പ്രഫ. ഇമ്പിച്ചി കോയക്ക് എം.എസ്.എസ് ജിദ്ദ ചാപ്റ്റർ സ്വീകരണം നൽകി. സീസൺസ് റസ്റ്റാറന്റ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ജിദ്ദ ചാപ്റ്റർ പ്രസിഡന്റ് സാക്കിർ ഹുസൈൻ എടവണ്ണ അധ്യക്ഷത വഹിച്ചു.
ഉപദേശക സമിതി ചെയർമാൻ പി.എം. അമീറലി, മുൻ പ്രസിഡന്റ് മുഹമ്മദലി അസ്കർ, അബ്ദുൽ റഹ്മാൻ, യൂസുഫ് അൽ ഫദൽ എന്നിവർ ആശംസ നേർന്നു. എം.എസ്.എസ് ജിദ്ദ ചാപ്റ്റർ കമ്മിറ്റിയുടെ മെമന്റോ പ്രസിഡന്റ് സാക്കിർ ഹുസൈൻ പ്രഫസർക്ക് കൈമാറി.
ജിദ്ദയിലെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, മത സംഘടന നേതാക്കളായ കെ.ടി.എ. മുനീർ, അഹമ്മദ് പാളയാട്, ഷിബു തിരുവനന്തപുരം, പി.പി. അബ്ദുറഹീം, സി.എച്ച്. ബഷീർ, അബ്ബാസ് ചെമ്പൻ, സലാഹ് കാരാടൻ, ശിഹാബ് സലഫി, ഫൈസൽ വാഴക്കാട്, യൂസുഫ് പത്തിരിയാൽ, കബീർ കൊണ്ടോട്ടി, ഹിഫ്സുറഹ്മാൻ കോഴിക്കോട്, അശ്റഫ് മേലേവീട്ടിൽ എന്നിവർ സ്വീകരണ പരിപാടിയിൽ പങ്കെടുത്തു. എം.എസ്.എസ് ജിദ്ദ ചാപ്റ്റർ ജനറൽ സെക്രട്ടറി മൻസൂർ ഫറോക്ക് സ്വാഗതവും ട്രഷറർ ഷാജി അരിമ്പ്രത്തൊടി നന്ദിയും പറഞ്ഞു.
ഇമ്പിച്ചി കോയ മറുപടി പ്രസംഗം നടത്തി. ‘ആദർശ മനുഷ്യൻ, ആദർശ സമൂഹം’ എന്ന തലക്കെട്ടിലാണ് എം.എസ്.എസിന്റെ എല്ലാ പ്രവർത്തനങ്ങളും നടത്തുന്നതെന്നും സമൂഹത്തിലെ നിരാലംബരായ വിഭാഗങ്ങളുടെ സമഗ്രമായ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ജീവകാരുണ്യ, സേവന പ്രവർത്തനങ്ങളെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.