കാദറലി സ്പോർട്സ് ക്ലബ് ഭാരവാഹികളെ പെൻരിഫ് ഭാരവാഹികൾ ജിദ്ദ വിമാനത്താവളത്തിൽ സ്വീകരിക്കുന്നു
ജിദ്ദ: കാദറലി സ്പോർട്സ് ക്ലബ് ഭാരവാഹികൾക്ക് പെരിന്തൽമണ്ണ എൻ.ആർ.ഐ ഫോറം (പെൻരിഫ്) പ്രവർത്തകർ ജിദ്ദ വിമാനത്താവളത്തിൽ സ്വീകരണം നൽകി. ക്ലബ് ജനറൽ സെക്രട്ടറി ഫാറൂഖ് പച്ചീരി, മാനുപ്പ കുട്ടീരി, അബ്ബ എന്നിവരെ പെൻരിഫ് പ്രസിഡന്റ് അയ്യൂബ് മുസ്ലിയാരകത്ത്, മജീദ്, നാസർ ശാന്തപുരം എന്നിവർ ബൊക്കെ നൽകി സ്വീകരിച്ചു.
ഈ മാസം 15, 16 വ്യാഴം, വെള്ളി ദിവസങ്ങളിൽ ജിദ്ദ ഖാലിദ് ബിൻ വലീദ് ബ്ലാസ്റ്റേഴ്സ് സ്റ്റേഡിയത്തിൽ വെച്ച് പെൻരിഫിന്റെ നേതൃത്വത്തിൽ സൗദിയിൽ ആദ്യമായി നടക്കുന്ന കാദറലി സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ പങ്കെടുക്കാനാണ് ക്ലബ് ഭാരവാഹികൾ ജിദ്ദയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.