റിയൽ എഫ്.സി ജിസാൻ ക്ലബ്ബിെൻറ വിജയാഘോഷം ഹാരിസ് കല്ലായി ഉദ്ഘാടനം ചെയ്യുന്നു
ജിസാൻ: വിവിധ സെവൻസ് ഫുട്ബാൾ ടൂർണമെൻറുകളിൽ വിജയകിരീടം നേടിയ റിയൽ എഫ്.സി ജിസാൻ ക്ലബ്ബിെൻറ വിജയാഘോഷം കർബൂസ് ഇസ്തിറാഹയിൽവെച്ച് വിപുലമായ പരിപാടികളോടെ നടന്നു. ക്ലബ് സെക്രട്ടറി സുബീർ പരപ്പൻപോയിലിെൻറ അധ്യക്ഷതയിൽ ചേർന്ന ആഘോഷ പരിപാടികൾ ചെയർമാൻ ഹാരിസ് കല്ലായി ഉദ്ഘാടനം ചെയ്തു. ഭാവിയിൽ ക്ലബ്ബിെൻറ പ്രവർത്തനങ്ങൾ കൂടുതൽ വിപുലപ്പെടുത്തുന്നതിെൻറ ഭാഗമായി മെമ്പർഷിപ് കാർഡ് പദ്ധതി നടപ്പാക്കാൻ യോഗം തീരുമാനിച്ചു.
കൂടാതെ വരും സീസണുകളിൽ ഫുട്ബാൾ, ക്രിക്കറ്റ്, ഷട്ടിൽ ടൂർണമെൻറുകൾ സംഘടിപ്പിക്കാനും ക്ലബ്ബ് പദ്ധതിയിടുന്നുണ്ട്. ചടങ്ങിൽ ഷംസു പൂക്കോട്ടൂർ, ഗഫൂർ വാവൂർ, പി.എ. സലാം പെരുമണ്ണ, സിറാജ് പുല്ലൂരാൻപാറ എന്നിവർ സംസാരിച്ചു.
ആഘോഷത്തിെൻറ ഭാഗമായി നടന്ന ഗാനാലാപന സദസ്സും വിവിധ കായിക മത്സരങ്ങളും പരിപാടിക്ക് മാറ്റുകൂട്ടി. വാശിയേറിയ മത്സരങ്ങളിൽ നിരവധി പേർ പങ്കെടുത്തു. മ്യൂസിക്കൽ ചെയർ മത്സരത്തിൽ ഷംസുദ്ദീൻ (ബംഗ്ലാദേശ്) ഒന്നാം സ്ഥാനവും ഷാമോൻ മൂവാറ്റുപുഴ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. പഞ്ചഗുസ്തിയിൽ ജംഷി വാഴക്കാട് ഒന്നാമതായും ഹാരിസ് കല്ലായി രണ്ടാമതായും വിജയിച്ചു.
ലെമൺ സ്പൂൺ മത്സരത്തിൽ ഫൈസൽ പാണ്ടിക്കാട് ഒന്നാം സ്ഥാനവും സത്താർ പൂക്കോട്ടൂർ രണ്ടാം സ്ഥാനവും നേടി. വിജയികൾക്ക് ക്ലബ്ബ് ഭാരവാഹികൾ സമ്മാനങ്ങൾ വിതരണം ചെയ്തു. സത്താർ പൂക്കോട്ടൂർ, സ്വാലിഹ് ചെമ്മാട്, ജംഷി വാഴക്കാട്, നുഫൈൽ പൊന്മള, മുഫീദ് കോഴിക്കോട്, ബഷീർ കരിഞ്ചാപ്പടി, അസീസ് മൂന്നിയൂർ, ശാഫി, റാഫി താനൂർ, സഹദ് ആലിൻചുവട്, റാസിഖ് ചെമ്മാട് തുടങ്ങിയവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി. ക്ലബ്ബ് വൈസ് പ്രസിഡൻറ് അക്ബർ പറപ്പൂർ സ്വാഗതവും മുസാഫിർ മുക്കം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.