Posted On
date_range Updated On
date_range സൗദിയിൽ മാസപ്പിറവി കണ്ടു; ഒമാനൊഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെ റമദാൻ ഒന്ന്
ദുബൈ: സൗദി അറേബ്യയിലെ തുമൈറിൽ മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തിൽ ഒമാൻ ഒഴികെ ഗൾഫ് രാജ്യങ്ങളിൽ വ്രതാരംഭം. സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത്, ഖത്തർ, ബഹ്റൈൻ എന്നീ രാജ്യങ്ങളാണ് മാസപ്പിറവി സ്ഥിരീകരിച്ചത്. എല്ലാ ഗൾഫ് രാജ്യങ്ങളിലും ചൊവ്വാഴ്ച മാസപ്പിറ ദർശിക്കാൻ വിപുലമായ സംവിധാനങ്ങളൊരുക്കിയിരുന്നു.
ഒമാനിൽ നേരത്തെ തന്നെ മാസപ്പിറ കാണാൻ സാധ്യതയില്ലെന്ന് മുഖ്യ ചന്ദ്രനിരീക്ഷണ സമിതി അറിയിച്ചിരുന്നു. ജ്യോതിശാസ്ത്രപരമായ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്നേദിവസം ചന്ദ്ര ദർശനം അസാധ്യമാണെന്ന വിലയിരുത്തലിലാണ് പ്രഖ്യാപനം നടത്തിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.