Posted On
date_range Updated On
date_range സൗദിയിലെ ജിസാൻ, അസീർ, അൽ ബാഹ മേഖലകളിൽ മഴക്ക് സാധ്യത; വിവിധയിടങ്ങളിൽ ശക്തമായ പൊടിക്കാറ്റും
റിയാദ്: സൗദി അറേബ്യയിലെ ജിസാൻ, അസീർ, അൽ ബാഹ എന്നീ മേഖലകളിലെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റിനോടും ഇടിമിന്നലോടും കൂടിയ മഴക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു.
അതേസമയം, മദീന, മക്ക എന്നീ പ്രവിശ്യകളുടെ വിവിധ ഭാഗങ്ങളിൽ പൊടിപടലങ്ങൾ നിറഞ്ഞ ശക്തമായ കാറ്റ് തുടരാൻ സാധ്യതയുണ്ട്. ജിസാനിലേക്കുള്ള തീരദേശ റോഡിൽ ദൃശ്യപരത വളരെ കുറയാൻ ഇത് കാരണമാകുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി. ചെങ്കടലിലെ ഉപരിതല കാറ്റിെൻറ വേഗത മണിക്കൂറിൽ 20 മുതൽ 45 കിലോമീറ്റർ വരെയായിരിക്കുമെന്നും, തെക്കൻ ഭാഗങ്ങളിൽ ഇത് മണിക്കൂറിൽ 50 കിലോമീറ്റർ വരെയായി ഉയരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. വടക്കുപടിഞ്ഞാറൻ ദിശയിലായിരിക്കും ഇവിടെ കാറ്റ് വീശുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.