റുവൈസിലും ജാമിഅയിലും റെയ്​ഡ്​; 600 പേർ പിടിയിൽ

ജിദ്ദ: തൊഴിൽ താമസ നിയമലംഘകരെ ​തേടി റുവൈസിലും ജാമിഅയിലും നടന്ന റെയ്​ഡിൽ 600 ലധികം പേർ പിടിയിൽ. ‘നിയമലംഘകരില്ലാത്ത രാജ്യം’ കാമ്പയിനി​​​െൻറ ഭാഗമായി ചൊവ്വാഴ്​ചയാണ്​ പൊലീസ്​, സിവിൽ ഡിഫൻസ്​, പട്രോളിങ്​ പൊലീസ്​, ട്രാഫിക്​ പൊലീസ്​, അടിയന്തിര സേന, കുറ്റാന്വേഷണ വിഭാഗം, മുനിസിപ്പാലിറ്റി, ​തൊഴിൽ കാര്യം​, ഇലക്​ട്രിസിറ്റി വകുപ്പുകളുടെ ഉദ്യോഗസ്​ഥർ ഉൾപ്പെട്ട സംഘം രണ്ട്​ ഡിസ്​ട്രിക്​റ്റുകളിലും പരിശോധന നടത്തിയത്​. 
മദ്യവാറ്റിലേർപ്പെട്ടവരും പിടിയിലായവരിലുണ്ട്​. തൊഴിൽ താമസ നിയമലംഘകരെ പിടികൂടാൻ പരിശോധന തുടരുമെന്ന്​ ജിദ്ദ പൊലീസ്​ വ്യക്​തമാക്കി.

Tags:    
News Summary - raid saudi gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.