ജിദ്ദ: സൗദി ഫുട്ബാൾ ചരിത്രം രേഖപ്പെടുത്തുന്ന പദ്ധതി ആരംഭിക്കുന്നു. അന്താരാഷ്ട്ര ഫുട്ബാൾ അസോസിയേഷന്റെ (ഫിഫ) സഹകരണത്തോടെ സൗദി ഫെഡറേഷനാണ് റഫറൻസായി ഉപയോഗിക്കാൻ കഴിയുംവിധം സൗദി ഫുട്ബാൾ ചരിത്രം രേഖപ്പെടുത്തുന്ന പദ്ധതി ആരംഭിക്കുന്നത്. പദ്ധതിയുടെ വിശദാംശങ്ങൾ സൗദി ഫെഡറേഷൻ ട്വിറ്ററിൽ പ്രസിദ്ധീകരിച്ചു. സൗദി ഫുട്ബാൾ ചരിത്രം രേഖപ്പെടുത്തുന്നതിെൻറ പ്രാധാന്യം ഉൾക്കൊണ്ടാണ് ഇങ്ങനെയൊരു പദ്ധതി ആരംഭിക്കുന്നത്.
സൗദി ഫുട്ബാളിെൻറ ചരിത്രസംഭവങ്ങൾ രേഖപ്പെടുത്തുന്ന പദ്ധതി അവതരിപ്പിച്ചുകൊണ്ടാണ് ഇതിന് തുടക്കമിടുന്നത്. സൗദി ഫുട്ബാൾ അസോസിയേഷൻ, ക്ലബ് ജീവനക്കാർ നാമനിർദേശം ചെയ്യുന്ന അംഗങ്ങൾ, ജനറൽ സൊസൈറ്റിയിലെ അംഗങ്ങൾ, അന്താരാഷ്ട്ര ഫുട്ബാൾ അസോസിയേഷനുകളുടെ അന്താരാഷ്ട്ര ഫെഡറേഷൻ നാമനിർദേശം ചെയ്യുന്ന ഡോക്യുമെന്റേഷനിലെ അന്താരാഷ്ട്ര വിദഗ്ധർ എന്നിവരായിരിക്കും പദ്ധതിയിൽ പ്രവർത്തിക്കുന്ന വിഭാഗങ്ങൾ. പ്രവർത്തിക്കാൻ അനുയോജ്യമെന്ന് തോന്നുന്നവരുടെ സഹായവും വർക്ക് ടീം തേടും. സൗദി ഫുട്ബാൾ അസോസിയേഷൻ ജനറൽ സൊസൈറ്റിയുടെ മേൽനോട്ടത്തിലായിരിക്കും പദ്ധതിയെന്നും വിശദീകരണത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.