കൻസുൽ ഉലമ ചിത്താരി ഹംസ ഉസ്താദ് അനുസ്മരണ, അൽമഖർ 35ാം വാർഷിക ഐക്യദാർഢ്യ സമ്മേളനത്തിൽ മുഹമ്മദ്
കുഞ്ഞി അമാനി സംസാരിക്കുന്നു
സാന്ത്വന സേവന പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകണം -മുഹമ്മദ് കുഞ്ഞി അമാനി
അബഹ: ജീവിതം പരീക്ഷണശാലയാണെന്നും അതിൽ വിജയിക്കുന്നവർ സഹജീവികളോട് കരുണയും കാരുണ്യവും കാണിക്കുന്നവരാണെന്നുമാണ് വയനാട് ദുരന്തം നൽകുന്ന പാഠമെന്ന് മുഹമ്മദ് കുഞ്ഞി അമാനി അഭിപ്രായപ്പെട്ടു. മനുഷ്യന്റെ അഹങ്കാരത്തിനേറ്റ തിരിച്ചടിയാണ് ഇത്തരം ദുരന്തങ്ങൾ. ഇതിലൊക്കെ വലിയ പാഠമുണ്ടെന്നും അമാനി കൂട്ടിച്ചേർത്തു.
അബഹ ദാറുസ്സലാമിൽ സംഘടിപ്പിച്ച കൻസുൽ ഉലമ ചിത്താരി ഹംസ ഉസ്താദ് അനുസ്മരണ, അൽമഖർ 35ാം വാർഷിക ഐക്യദാർഢ്യ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ശരീഅത്ത് കോളജ്, എൽ.കെ.ജി മുതൽ ഡിഗ്രി വരെ അനാഥകളും അഗതികളുമായവർക്കുള്ള വിദ്യാഭ്യാസം, പ്രായമായ ശേഷം വീടുകളിൽ നിന്ന് പുറത്താക്കിയ 100 ഓളം പേർക്കുള്ള സ്നേഹഭവൻ, പെൺകുട്ടികൾക്ക് മാത്രമായി വിവിധ കോഴ്സുകളിൽ ഷീ കാമ്പസ് തുടങ്ങി 1000 ത്തിലധികം വിദ്യാർഥികൾക്ക് സൗജന്യ താമസം, ഭക്ഷണം, വിദ്യാഭ്യാസം തുടങ്ങിയവ നൽകുന്ന അൽമഖർ സ്ഥാപനങ്ങളെ നിലനിർത്തി പോരുന്നത് പ്രവാസികളുടെ നിർലോഭ സഹായങ്ങൾ കൊണ്ടാണെന്ന് അമാനി സൂചിപ്പിച്ചു.
സാലം അൽ ഹാജിരി സമ്മേളനം ഉദ്ഘാടനം ചെയ്തു. അൽമഖർ നാഷനൽ കമ്മിറ്റി വൈസ് പ്രസിഡന്റ് സൈനുദ്ദീൻ അമാനി അധ്യക്ഷത വഹിച്ചു. അനീസ് ഹുമൈദി, ജലീൽ മുസ് ലിയാർ വെങ്ങാട്, റാഷിദ് മൗലവി കൊയ്യം, ഷാഹിദ് അമാനി കക്കാട്, കുഞ്ഞിപ്പ ചുള്ളിയോട്, ലത്തീഫ് കരിമ്പം, ലിയാഖത്തലി, അബ്ദുസ്സലാം ആലപ്പുഴ, അബ്ദുറഹിമാൻ പുത്തൂർ എന്നിവർ സംസാരിച്ചു. ഈസ്മു ഈനി കൊട്ടപ്പുറത്തിന്റെ പ്രാർഥനയോടെ ആരംഭിച്ച പരിപാടിയിൽ അബ്ദുസ്സത്താർ പെടേന സ്വാഗതവും മുസ്ഥഫ ഇരിങ്ങല്ലൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.