തനിമ സാംസ്കാരിക വേദി ജിദ്ദ നോര്‍ത്ത് വനിത വിഭാഗം സംഘടിപ്പിച്ച വെബിനാറില്‍നിന്ന്
ജിദ്ദ: ഇസ്ലാമിക പ്രബോധന നിർവഹണം സത്യവിശ്വാസികളുടെ ബാധ്യതയായി കണ്ട് സാമൂഹിക പ്രവർത്തനങ്ങളിൽ വ്യാപൃതരാകണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള ശൂറ അംഗവും 'ആരാമം' മാസിക പത്രാധിപരുമായ കെ.കെ. ഫാത്വിമ സുഹ്റ അഭിപ്രായപ്പെട്ടു. 'പ്രവാചകെൻറ വഴിയും വെളിച്ചവും' കാമ്പയിനിെൻറ ഭാഗമായി തനിമ സാംസ്കാരിക വേദി നോര്‍ത്ത് വനിത വിഭാഗം സംഘടിപ്പിച്ച വെബിനാറില്‍ സംസാരിക്കുകയായിരുന്നു അവര്‍.
നന്മ കല്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുകയെന്ന ദൗത്യനിർവഹണത്തിലൂടെ മാത്രമേ ഉത്തമ സമുദായമെന്ന വിശേഷണത്തിന് മുസ്ലിം സമൂഹം അർഹരായി തീരുകയുള്ളൂവെന്നും ഫാത്വിമ സുഹ്റ പറഞ്ഞു. പ്രസിഡൻറ് നജാത്ത് സക്കീര്‍ അധ്യക്ഷത വഹിച്ചു.മുംതാസ് മഹമൂദ് സ്വാഗതവും സുമിത അബ്ദുല്‍ അസീസ് നന്ദിയും പറഞ്ഞു. ഫാത്വിമ ഫാറൂഖ് ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.