സൗദിയിൽ നേരിയ ഇന്ധന വില വർദ്ധന

റിയാദ്​: പ്രതിമാസ ഇന്ധന വില പുനപരിശോധനയുടെ ഭാഗമായി ഇൗ മാസവും സൗദി അറേബ്യയിൽ പെട്രോളി​െൻറയും ഡീസലി​െൻറയും നിരക്ക്​ പരിഷ്​കരിച്ചു. സൗദി അരാംകോയാണ്​ വില പുതുക്കി നിശ്ചയിച്ചത്​. പെട്രോളിന് നേരിയ വില വർധനയാണുണ്ടായത്​. 91 ഇനം പെട്രോളി​െൻറ വില 1.43 റിയാലിൽ നിന്ന് 1.47 റിയാലായും 95 ഇനത്തി​െൻറ വില 1.60 റിയാലിൽ നിന്ന് 1.63 റിയാലായും വർധിപ്പിച്ചതായി അരാംകോ വൃത്തങ്ങൾ അറിയിച്ചു. ഡീസൽ ലിറ്ററിന് 52 ഹലാലയും മണ്ണെണ്ണ ലിറ്ററിന്​ 70 ഹലലയും പാചകവാതകത്തിന് 75 ഹലാലയുമാണ് പുതുക്കിയ വില. പുതിയ നിരക്കുകൾ വെള്ളിയാഴ്​ച മുതൽ പ്രാബല്യത്തിൽ വരും. എല്ലാ മാസവും 10നാണ്​ നിരക്ക്​ പുനപരിശോധന നടത്തുന്നത്​. 11 മുതൽ പുതിയ നിരക്ക്​ പ്രാബല്യത്തിലാവുകയും ചെയ്യും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.