ദമ്മാം: പട്ടാമ്പി കൂട്ടായ്മയുടെ ജീവകാരുണ്യ പ്രവർത്തന ഭാഗമായി മെഡിക്കൽ ഉപകരണത്തിന്റെ ആദ്യഘട്ട സഹായം വിതരണം ചെയ്തു. കിടപ്പുരോഗികൾക്ക് സഹായകമാവുന്ന ഉപകരണങ്ങളാണ് പട്ടാമ്പി താലൂക്ക് ആശുപത്രിയിലും കൊപ്പം വിയറ്റ്നാംപടി ദയ പാലിയേറ്റിവ് കെയറിലും വിതരണം ചെയ്തത്. പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ നടന്ന ചടങ്ങിൽ വീൽ ചെയറുകളും വാക്കറും മെഡിക്കൽ സൂപ്രണ്ട് ഡോ. അബ്ദുറഹ്മാന് കൈമാറി. നഴ്സിങ് വിഭാഗം മേധാവി സരോജിനി, പി.ആർ.ഒ ശിവരഞ്ജിനി, സ്റ്റാഫ് സെക്രട്ടറി ശ്രീരാജ് തുടങ്ങിയവർ സംബന്ധിച്ചു.
കൊപ്പം വിയറ്റ്നാംപടി ദയ പാലിയേറ്റിവ് കെയറിലെത്തി വീൽ ചെയറുകളും വാക്കറും പാലിയേറ്റിവ് കെയർ പ്രസിഡന്റ് ഹസൻ റഷീദ്, എക്സിക്യുൂട്ടിവ് അംഗങ്ങളായ കെ. അബ്ദുൽ ജബ്ബാർ, എ.കെ. നൗഫൽ, കെ. ഹഫ്സ എന്നിവർക്ക് കൈമാറി. പട്ടാമ്പി കൂട്ടായ്മ അഡ്വൈസറി ബോർഡ് അംഗം സക്കീർ പറമ്പിലാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്. വൈസ് പ്രസിഡന്റ് സഫ്വാൻ വിളയൂർ, മുൻ സെക്രട്ടറി അനസ് കൊടലൂർ, കൂട്ടായ്മ അംഗങ്ങളായ അബ്ദുറഹ്മാൻ മഞ്ഞളുങ്ങൽ, അൻവർ പരിച്ചിക്കട എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.