വി.എം അക്ബർ
Posted On
date_range Updated On
date_range പാലക്കാട് സ്വദേശി അബഹയിൽ നിര്യാതനായി
ഖമീസ് മുശൈത്ത്: പാലക്കാട് സ്വദേശി അബഹയിൽ നിര്യാതനായി. വടക്കഞ്ചേരി ആമക്കുളം പൂക്കോട് മംഗലം സ്വദേശി വി.എം അക്ബർ (58) ആണ് മരിച്ചത്.
ചൊവ്വാഴ്ച താമസ സ്ഥലത്ത് വെച്ച് ഹൃദയാഘാതം വന്നായിരുന്നു മരണം. അബഹയിൽ ബൂഫിയ നടത്തിയിരുന്ന ഇദ്ദേഹം 27 വർഷമായി പ്രവാസിയായിരുന്നു. രണ്ട് വർഷം മുമ്പാണ് അവസാനം അവധിക്കായി നാട്ടിൽ പോയി തിരിച്ചെത്തിയത്.
പിതാവ്: പരേതനായ വി.ആർ.എസ് മുഹമ്മദ് ഇബ്രാഹിം, മാതാവ്: ബീഫാത്തിമ. ഭാര്യ: ഷമിത. മക്കൾ: അലീഷ, അമീഷ. സഹോദരങ്ങൾ: ഇസ്മാഈൽ, കാസിം, ഷംസുദ്ദീൻ, സൽമ, അസീറ, ജമീല, ബൽക്കീസ്, സീനത്ത്.
ഐ.സി.എഫ് അബഹ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സൈനുദ്ദീൻ അമാനിയുടെ നേതൃത്വത്തിൽ എംബസി വെൽഫയർ അംഗം അഷ്റഫ് കുറ്റിച്ചൽ, ജഅ്ഫർ പാലക്കാട്, അഷ്റഫ് പള്ളം തുടങ്ങിയവർ നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് മയ്യിത്ത് അബഹയിലെ ഷൂഹത് മഖ്ബറയിൽ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.