യുവതിക്ക്​ ഒാൺലൈൻ ഭീഷണി;  പ്രതി പിടിയിൽ

റിയാദ്​: യുവതിയെ ബ്ലാക്​മെയിൽ ചെയ്യാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. റിയാദിലാണ്​ സംഭവം. ഇയാൾ യുവതിയുടെ സ്​നാപ്​ചാറ്റ്​ അക്കൗണ്ട്​ ഹാക്ക്​ ചെയ്തിരുന്നു. തുടർന്ന്​ ഇവരുടെ സ്വകാര്യചിത്രങ്ങൾ ഒാൺലൈനിൽ പ്രചരിപ്പിക്കുമെന്ന്​ ഭീഷണിപ്പെടുത്തി. യുവതിയുടെ പിതാവ്​ നൽകിയ പരാതിയിലാണ്​ 30 വയസുകാരനായ പ്രതി പിടിയിലായത്​. ഇയാൾ സൗദി പൗരനാണെന്ന്​ റിയാദ്​ പൊലീസ്​ വക്​താവ്​ അറിയിച്ചു.

Tags:    
News Summary - online - saudi gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.