റിയാദ് ഒ.ഐ.സി.സി ആലപ്പുഴ ജില്ല കമ്മിറ്റിയുടെ
ഓണസമ്മാന വിതരണം
റിയാദ്: ഒ.ഐ.സി.സി റിയാദ് ആലപ്പുഴ ജില്ല കമ്മിറ്റിയുടെ ഓണസമ്മാനമായി അമ്പലപ്പുഴ നവജീവന്‍ പാലിയേറ്റിവ് കെയര്‍ സൊസൈറ്റിയുടെ സഹകരണത്തോടെ തോട്ടപ്പള്ളി മുതല്‍ കളര്‍കോട് വരെ അഞ്ചു കേന്ദ്രങ്ങള്‍ വഴി ഓണക്കിറ്റ് വിതരണം ചെയ്തു. അമ്പലപ്പുഴ ക്ഷേത്രത്തിന് സമീപം നടന്ന ഓണസമ്മാന വിതരണത്തിന്റെ ഉദ്ഘാടനം ശ്രീകുമാര്‍ വലിയമഠം നിർവഹിച്ചു. ഇ. റിയാസ് അധ്യക്ഷത വഹിച്ചു.
കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡൻറ് ടി.എ. ഹാമിദ്, പ്രവാസി കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡൻറും ഒ.ഐ.സി.സി ആലപ്പുഴ മുന്‍ ജില്ല ട്രഷററുമായ ഷിഹാബ് പോളക്കുളം, എ.ആര്. കണ്ണന്, എം. ബൈജു, വി. ദില്‍ജിത്, ജി. ശരത് ചന്ദ്രന്, ജേക്കബ് തോമസ്, ഡി. രാജേഷ്, എം. സോമന് പിള്ള, പത്മനാഭ അയ്യര്‍, കെ. ഓമനക്കുട്ടന്, ശ്രീകുമാര്‍ തമ്പി, നിതിന്‍ രാജേന്ദ്രന് എന്നിവര്‍ സംബന്ധിച്ചു.
തെരഞ്ഞെടുത്ത 50ലധികം കുടുംബങ്ങള്‍ക്ക് അരി, പലവ്യഞ്ജനങ്ങള്‍, പച്ചക്കറി എന്നിവ അടങ്ങിയ കിറ്റുകളാണ് വീടുകളില്‍ എത്തിച്ചത്. മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് അമ്പലപ്പുഴ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ച നവജീവന്‍ പാലിയേറ്റിവ് കെയര്‍ സൊസൈറ്റിയുടെ വളന്റിയര്‍മാരും ഒ.ഐ.സി.സി മുന്‍ പ്രവര്‍ത്തകരും ഓണസമ്മാന വിതരണത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.