ജൂബൈൽ ആംപ്സ് ‘ഒരുമിച്ചൊരോണം’
ജൂബൈലിൽ ആംപ്സ് ‘ഒരുമിച്ചൊരോണം’
ജുബൈൽ: അസോസിയേഷൻ ഓഫ് മലയാളി പ്രഫഷണൽസ് സൗദി അറേബ്യ (ആംപ്സ്) ‘ഒരുമിച്ചൊരോണം’ എന്ന ശീർഷകത്തിൽ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. ജൂബൈൽ സിറ്റി ഫ്ലവർ ഹൈപ്പർമാർക്കറ്റിൽ നടന്ന പരിപാടിയിൽ കുടുംബങ്ങൾ ഉൾപ്പെടെ നൂറിലധികം ആളുകൾ പങ്കെടുത്തു. ആഘോഷത്തോടനുബന്ധിച്ച് വനിതകളുടെയും പുരുഷന്മാരുടെയും തിരുവാതിര, നൃത്തങ്ങൾ, ഗാനങ്ങൾ തുടങ്ങിയ വ്യത്യസ്‌ത കലാപരിപാടികൾ അരങ്ങേറി.
ആംപ്സ് പ്രസിഡന്റ് ശിവദാസ് ഭാസ്കരന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ സാബു ക്ലീറ്റസ് അവതാരകനായിരുന്നു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സന്ദീപ് മാധവൻ, രാജേഷ് ബാലകൃഷ്ണൻ, അഭിജിത്ത് സന്തോഷ്, രാകേഷ്, ഹരീഷ് ഭാർഗവൻ, അനീത് കുമാർ, റീന സുധീർ, ആമിന ഗണീഷ് എന്നിവരും വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി. പരിപാടിയിൽ ആംപ്സ് പ്രസിഡന്റ് ശിവദാസ് ഭാസ്‌കരൻ സ്വാഗതവും നിധിൻ രവീന്ദ്രൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.