ഒ.ഐ.സി.സി സംഘടിപ്പിക്കുന്ന ‘ചിന്തൻ ശിവിറി’ൽ പ​ങ്കെടുക്കാൻ റിയാദിലെത്തിയ കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തിനെ സെൻട്രൽ കമ്മറ്റി പ്രസിഡൻറ്​ കുഞ്ഞി കുമ്പള സ്വീകരിക്കുന്നു. ഗ്ലോബൽ സെക്രട്ടറി റസാഖ് പൂക്കോട്ടുംപാടം, സെൻട്രൽ കമ്മറ്റി സീനിയർ വൈസ് പ്രസിഡൻറ്​ സലിം കളക്കര, മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി സക്കീർ ധാനത്ത് എന്നിവർ സമീപം

സൗദിയിൽ ഒ.ഐ.സി.സിയുടെ ‘ചിന്തൻ ശിവിർ’ നാളെ

റിയാദ്: രാഷ്​ട്രീയ സംഘടന സംവിധാനത്തിൽ സമൂല മാറ്റത്തിനായി എ.ഐ.സി.സിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന പ്രവർത്തക പരിശീലന പരിപാടിയായ ‘ചിന്തൻ ശിവിർ’ റിയാദിൽ വെള്ളിയാഴ്ച നടക്കും. ഒ.ഐ.സി.സി റിയാദ്​ സെൻട്രൽ കമ്മിറ്റിയാണ്​ സംഘാടകർ. റിയാദിൽനിന്ന്​ 70 കിലോമീറ്ററകലെ മുസാഹ്​മിയയിലാണ്​ പരിപാടി. രാവിലെ ഏഴ്​ മുതൽ രാത്രി എട്ട് വരെ നടക്കുന്ന ഏകദിന ശിവറിന് നേതൃത്വം നൽകാൻ ഗ്ലോബൽ ചെയർമാൻ ശങ്കരപിള്ള കുമ്പളത്ത്, കെ.പി.സി.സി പ്രതിനിധികളായി കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്, കെ.പി.സി.സി ഡിജിറ്റൽ മീഡിയ കൺവീനർ ഡോ. സരിൻ എന്നിവർ റിയാദിലെത്തി.

രണ്ട് സെഷനുകളിലായി ആര്യാടൻ ഷൗക്കത്തും ഡോ. സരിനും വ്യത്യസ്​ത വിഷയങ്ങളിൽ സംസാരിക്കും. പുതിയ കാലത്തേക്ക് പാർട്ടിയെയും പ്രവർത്തകരെയും സജ്ജമാക്കാനുള്ള ചർച്ചകൾക്കും സംവാദങ്ങൾക്കും സമ്മേളനം വേദിയാകും. നാഷനൽ കമ്മിറ്റി പ്രസിഡൻറ്​ ഉൾപ്പടെ സൗദിയുടെ വിവിധ പ്രവിശ്യകളിൽ നിന്നുള്ള റീജനൽ പ്രസിഡൻറുമാരും ഭാരവാഹികളും പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുക്കും. റിയാദ് സെൻട്രൽ കമ്മറ്റി ആതിഥേയത്വം വഹിക്കുന്ന പരിപാടിക്കുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ്​ കുഞ്ഞി കുമ്പളയും പ്രോഗാം കമ്മിറ്റി കൺവീനർ അബ്​ദുല്ല വല്ലാഞ്ചിറയും അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.