വേങ്ങര മണ്ഡലം സമ്മാനിച്ച സൗണ്ട് സിസ്റ്റം സെൻട്രൽ കമ്മറ്റിക്ക് മണ്ഡലം നേതാക്കൾ കൈമാറുന്നു
റിയാദ്: ബത്ഹ നഗര ഹൃദയത്തിൽ ഒ.ഐ.സി.സി സെൻട്രൽ കമ്മറ്റി സ്ഥാപിച്ച കോൺഗ്രസ് ആസ്ഥാനമായ ‘സബർമതി’യിലേക്ക് സമ്പൂർണ സൗണ്ട് സിസ്റ്റം ഒ.ഐ.സി.സി വേങ്ങര നിയോജക മണ്ഡലം സമ്മാനിച്ചു. മണ്ഡലം പ്രതിനിധികളുടെയും ജില്ലാ പ്രസിഡന്റ് സിദ്ധിഖ് കല്ലുപറമ്പന്റെയും സാന്നിധ്യത്തിൽ സെൻട്രൽ കമ്മിറ്റി ഭാരവാഹികൾക്ക് കൈമാറി. വേങ്ങര നിയോജക മണ്ഡലം പ്രസിഡന്റ് ബൈജു പാണ്ടികശാല അധ്യക്ഷനായ പൊതുയോഗം മലപ്പുറം ജില്ല പ്രസിഡന്റ് സിദ്ദീഖ് കല്ലുപറമ്പൻ ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ മുഖ്യപ്രഭാഷണം നടത്തി. ഫൈസൽ ബാഹസ്സൻ, അമീർ പട്ടണത്ത്, മുഹമ്മദലി മണ്ണാർക്കാട്, സുരേഷ് ശങ്കർ, ബാലുക്കുട്ടൻ, കരീം കൊടുവള്ളി, സലീം വട്ടപ്പാറ ജംഷാദ് തുവൂർ, വർക്കിങ് പ്രസിഡന്റ് വഹീദ് വാഴക്കാട്, ബഷീർ, ആഷിക് വേങ്ങര, മൊയ്തീൻ, അർഷാദ്, അക്ബർ ബാദുഷ, ഷംസു കളക്കര തുടങ്ങിയവർ സംസാരിച്ചു. ചമറലി അക്ബർ സ്വാഗതവും അലി അഹമ്മദ് ആസാദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.