സവാദ് അയത്തിൽ (പ്രസി.), ഷാജി മുത്തേടം (ജന. സെക്ര.), ബോസ് കുര്യൻ ജോയ് (ട്രഷ.), പോൾ പൊട്ടക്കൽ (മുഖ്യ രക്ഷാധികാരി)
റിയാദ്: ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ കീഴിൽ അൽഖർജ് യൂനിറ്റ് കമ്മിറ്റി നിലവിൽ വന്നു. അൽ ഖർജിലെ റൗദ ഓഡിറ്റോറിയത്തിൽ നടന്ന രൂപവത്കരണ യോഗത്തിൽ റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലിം കളക്കര അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നിഷാദ് ആലംകോട് ആമുഖ പ്രഭാഷണം നടത്തി. ഗ്ലോബൽ കമ്മിറ്റി അംഗം റസാഖ് പൂക്കോട്ടുംപാടം യോഗം ഉദ്ഘാടനം ചെയ്തു. അൽ ഖർജ് യൂനിറ്റ് കമ്മിറ്റി ചുമതലയുള്ള സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സുരേഷ് ശങ്കർ യൂനിറ്റ് ഭാരവാഹികളെ പ്രഖ്യാപിച്ചു.
അബ്ദുല്ല വല്ലാഞ്ചിറ, അഡ്വ. എൽ.കെ. അജിത്, സലീം അർത്തിൽ, അമീർ പട്ടണത്ത്, ജോൺസൺ മാർക്കോസ്, ഹക്കീം പട്ടാമ്പി, സിദ്ദിഖ് കല്ലുപറമ്പൻ, ഹരിന്ദ്രൻ കണ്ണൂർ, നാസർ വലപ്പാട്, മൊയ്തീൻ പാലക്കാട്, അൻസാർ വർക്കല എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഫൈസൽ ബാഹസ്സൻ സ്വാഗതവും നിയുക്ത ട്രഷറർ ബോസ് കുര്യൻ ജോയ് നന്ദിയും പറഞ്ഞു.
അൽ ഖർജ് യൂനിറ്റ് ഭാരവാഹികളായി സവാദ് അയത്തിൽ (പ്രസി.), ഷാജി മുത്തേടം (ജന. സെക്ര.), ബോസ് കുര്യൻ ജോയ് (ട്രഷ.), പോൾ പൊട്ടക്കൽ (മുഖ്യ രക്ഷാധികാരി), സജു മത്തായി, സാം വർഗീസ് സാബു (വൈ. പ്രസി.), കെവിൻ പോൾ (ജോ. സെക്ര.) എന്നിവരെ തെരഞ്ഞെടുത്തു. നിർവാഹക സമിതി അംഗങ്ങളായി അബ്ദുൽ ഹക്കീം, ഷഫീഖ്, ജോർജ്, അലി അബ്ദുല്ല, മുഹമ്മദ് റാഷിദ്, ലിബിൻ, ഇബ്രാഹിം, മനു ദാമോദരൻ, നൗഷാദ്, സജി ഉമ്മന്നൂർ, റഹ്മത്തുള്ള, ജൂബിർ തിരൂരങ്ങാടി എന്നിവരെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.