Posted On
date_range Updated On
date_range ജിംനേഷ്യം പരിശീലകനായ തിരുവനന്തപുരം സ്വദേശി അബഹയിൽ മരിച്ചു
അബഹ: 30 വർഷമായി ഖമീസ് മുശൈത്ത് മിലിറ്ററി എയര്‍ ബേസില്‍ ജിംനേഷ്യം പരിശീലകനായിരുന്ന തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം അബഹയിൽ മരിച്ചു. പൂന്തുറ ആലുക്കാട് സ്വദേശി മുരുകൻ (51) ആണ് ഖമീസ് മുശൈത്ത് അൽ ഹയാത്ത് ആശുപത്രിയിൽ വെച്ച് മരിച്ചത്.
കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം. ഇദ്ദേഹം നല്ലൊരു ഉഴിച്ചിൽ വിദഗ്ദ്ധൻ കൂടി ആയിരുന്നതിനാൽ സ്വദേശികൾക്കും വിദേശികൾക്കുമിടയിൽ ഏറെ സുപരിചിതനായിരുന്നു.
മാതാവ്: യശോദ, ഭാര്യ: ലൈല, മക്കൾ: അരുൺ, അഞ്ജന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.