Posted On
date_range Updated On
date_range തിരുവനന്തപുരം സ്വദേശി ഹാഇലിൽ മരിച്ചു
ഹാഇൽ: ഹൃദയാഘാതം മൂലം മലയാളി ഹാഇലിൽ മരിച്ചു. തിരുവനന്തപുരം വള്ളക്കടവ് സ്വദേശി നാസറാണ് (53) ഞായറാഴ്ച പുലർച്ചെ 4.30ഒാടെ ഇവിടെ ആശുപത്രിയിൽ മരിച്ചത്. 30 വർഷമായി ഹാഇലിൽ ജോലി ചെയ്യുന്നു. നാട്ടിൽ അവസാനം പോയി മടങ്ങിയത് രണ്ടര വർഷം മുമ്പാണ്. ഭാര്യ: ഹംസത്ത്. മക്കൾ: നൂഹ (പ്ലസ് വൺ വിദ്യാർഥിനി), നൗഫ (ആറാം ക്ലാസ് വിദ്യാർഥിനി). പരേതരായ മസൂദ്, സുഹറാ ബീവി എന്നിവരാണ് മാതാപിതാക്കൾ. ഹാഇൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇവിടെ തന്നെ ഖബറടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.