വാഹനാപകടത്തിൽ മണ്ണാർക്കാട്​ സ്വദേശി മരിച്ചു

റിയാദ്​: വ്യാഴാഴ്​ച രാവിലെ റിയാദ്​ - ജിദ്ദ ​ൈ​ഹവേയിൽ അൽഖുവയ്യയിലുണ്ടായ വാഹനാപകടത്തിൽ പാലക്കാട്​ മണ്ണാർക്കാട്​ സ്വദേശി മരിച്ചു. 
കെ.ഡി.ഡി കമ്പനിയിൽ വാൻ സെയിൽസ്​മാനായ മേലെ അരിയൂർ സ്വദേശി മുളയം കായി വീട്ടിൽ സൈദലവിയുടെ മകൻ മുസ്​തഫയാണ്​ (33) ഇദ്ദേഹം ഒാടിച്ച ട്രക്ക്​ ട്രൈലറിന്​ പിന്നിലിടിച്ചുണ്ടായ അപകടത്തിൽ തൽക്ഷണം മരിച്ചത്​. രാവിലെ 10.15ഒാടെയായിരുന്നു സംഭവം. മൃതദേഹം അൽഖുവയ്യ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്​. നാലുവർഷമായി കെ.ഡി.ഡി കമ്പനിയിൽ ജോലിക്ക്​ ചേർന്നിട്ട്​. കഴിഞ്ഞ വർഷം വരെ കുടുംബം റിയാദിൽ ഒപ്പമുണ്ടായിരുന്നു. ഭാര്യ: ജുമൈല. രണ്ട്​ മക്കളുണ്ട്​. മാതാവ്​: ഫാത്തിമ.   

Tags:    
News Summary - obit-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.