Posted On
date_range Updated On
date_range നാട്ടിലേക്ക് മടങ്ങാനിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു
ദമ്മാം: നാട്ടിലേക്ക് മടങ്ങാനിരുന്ന കോഴിക്കോട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കോഴിക്കോട് വെള്ളയിൽ സ്വദേശി വേണുഗോപാൽ കോട്ടയിൽ (63) ആണ് മരിച്ചത്. 27 വർഷമായി ദമ്മാമിലെ അലി റഷീദ് അൽദോസ്സരി ആൻറ് പാർട്ണർസ് കമ്പനിയിൽ സെയിൽസ്മാനായി ജോലി ചെയ്തുവരികയായിരുന്നു. ഫൈനൽ എക്സിറ്റിൽ നാട്ടിലേക്ക് മടങ്ങാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നതിനിടെയാണ് മരണം.
പുഷ്പലതയാണ് ഭാര്യ. മൂന്ന് പെൺമക്കളും നികേഷ്, അഖിൽദേവ് എന്നീ മരുമക്കളും ഉണ്ട്. വേണുഗോപാലിെൻറ നിര്യാണത്തിൽ നവയുഗം ദമ്മാം മേഖല കമ്മിറ്റി അനുശോചിച്ചു. മൃതദേഹം ദമ്മാം സെൻട്രൽ ഹോസ്പിറ്റലിൽ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ നവയുഗം പ്രവർത്തകരുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.