വന്ദേഭാരതി​െൻറ മൂന്നാംഘട്ട ഷെഡ്യൂളിൽ മാറ്റം വരുത്തി; സൗദിയിൽനിന്ന്​ കേരളത്തിലേക്ക്​ വിമാനങ്ങളില്ല

റിയാദ്​: വന്ദേ ഭാരത് മിഷനി​​െൻറ മൂന്നാം ഘട്ട ഷെഡ്യൂളിൽ മാറ്റങ്ങൾ വരുത്തി. തീയതികളിലാണ്​ മാറ്റമുണ്ടായത്​. എന്നാൽ, മൂന്നാം ഘട്ടത്തിലെ ഇൗ ഷെഡ്യൂളിൽ സൗദിയിൽനിന്ന്​  കേരളത്തിലേക്ക്​ വിമാനങ്ങളില്ല. 

ജൂൺ 22 വരെയുള്ള സർവിസുകളുടെ ഷെഡ്യൂളുകളിലാണ്​ മാറ്റം. പ്രവാസികളെ നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ  ആവിഷ്​കരിച്ച പദ്ധതിയിൽ വിമാനങ്ങളുടെ ഇൗ ഷെഡ്യൂളിൽ 12 സർവിസുകളാണുള്ളത്​. എയർ ഇന്ത്യ, ഗോ എയർ, ഇൻഡിഗോ എന്നീ കമ്പനികളാണ്​ സർവിസ്​ നടത്തുന്നത്​.  

ഇതിലാണ്​ ഒരു സർവിസും കേരളത്തിലേക്ക് ഇല്ലാത്തത്​. ജൂ​ൺ 19ന് ദമ്മാമിൽനിന്ന് ലഖ്‌നൗവിലേക്കാണ് സർവിസ്. ഗോ എയറാണ് സർവിസ് നടത്തുക. 21ന്  ദമ്മാമിൽ നിന്ന് ട്രിച്ചി, ഗയ, അഹമ്മദാബാദ്, മംഗളൂരു എന്നിവടങ്ങളിലേക്ക് സർവിസുണ്ട്. 

ലക്നോവിലേക്ക് ഗോ എയറും ബാക്കിയിടങ്ങളിലേക്ക് ഇൻഡിഗോയുമാണ് സർവിസ് നടത്തുന്നത്. 22ന് ജിദ്ദയിൽനിന്ന് പൂ​െണ, ലഖ്‌നോ, കോയമ്പത്തൂർ എന്നിവിടങ്ങളിലേക്കും റിയാദിൽനിന്ന് ഭുവനേശ്വർ-, കൊൽക്കത്ത, ഗയ, ബംഗളൂരു  എന്നിവടങ്ങളിലേക്കും സർവിസുണ്ട്. ഇൻഡിഗേയാണ് എല്ലായിടങ്ങളിലേക്കും സർവിസ് നടത്തുന്നത്.

Tags:    
News Summary - no flight to kerala from gulf

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.