എ. അബ്ദുല്ല (പ്രസി.), ഹഫീദ് മിസ്ഖഹ് (ജന. സെക്ര.), മുഷീർ മുഹമ്മദ് (ട്രഷ.)
യൂത്ത് ഇന്ത്യ വെസ്റ്റേൺ പ്രൊവിൻസിന് പുതിയ ഭാരവാഹികൾ
ജിദ്ദ: യൂത്ത് ഇന്ത്യ വെസ്റ്റേൺ പ്രൊവിൻസ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. വിവിധ യൂനിറ്റുകളിൽനിന്നുള്ള ഇലക്ടറൽ കോളജ് അംഗങ്ങൾ ചേർന്ന് പ്രൊവിൻസ് എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തുടർന്ന് എക്സിക്യൂട്ടിവ് കമ്മിറ്റി യോഗത്തിൽ പുതിയ ഭാരവാഹികളെയും തെരഞ്ഞെടുക്കുകയായിരുന്നു.
എ. അബ്ദുല്ല (പ്രസി.), ഹഫീദ് മിസ്ഖഹ് (ജന. സെക്ര.), മുഷീർ മുഹമ്മദ് (ട്രഷ.) എന്നിവർ പ്രധാന ഭാരവാഹികളായും പ്രൊവിൻസ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി മുഹ്സിൻ ഗഫൂർ, അസ്ലഹ് കക്കോടി, ഇർഫാൻ സനാഉല്ലാഹ്, തൻവീർ അബ്ദുല്ല, സാബിത് എന്നിവരെയും തെരഞ്ഞെടുത്തു. 2027 ഡിസംബർ വരെയാണ് പുതിയ ഭാരവാഹികളുടെ കാലാവധി.യൂത്ത് ഇന്ത്യ രക്ഷാധികാരി എ. നജ്മുദ്ദീൻ, ഉമർ ഫാറൂഖ് എന്നിവർ തെരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.