ഫൈസല്‍ ബുഖാരി വാഴയൂര്‍ (ചെയര്‍.), മൊയ്തീന് ഇരിങ്ങല്ലൂര്‍ (ജന. സെക്ര.), മുസ്തഫ കൂടല്ലൂര്‍ (സെക്ര.)
ജിദ്ദ: രിസാല സ്റ്റഡി സര്‍ക്കിള്‍ (ആർ.എസ്.സി) ആറാമത് ഗ്ലോബല്‍ സമ്മിറ്റ് ബഹ്റൈനില്‍ സമാപിച്ചു. മലയാളി വിദ്യാര്‍ഥി, യുവജനങ്ങളുടെ ചലനാത്മകതയും കുടിയേറ്റവും സാമൂഹിക പരിവര്‍ത്തനത്തിന് ഉപയോഗപ്പെടുത്തണമെന്ന് സമ്മിറ്റ് ആവശ്യപ്പെട്ടു. ധാർമിക മൂല്യങ്ങളുടെ പ്രകാശനത്തിന് യുവജനതയെ അണിനിരത്തുന്നതിനും സാമൂഹിക പുരോഗതിക്ക് മാനവവിഭവത്തെ പ്രയോഗിക്കുന്നതിനും ആവശ്യമായ വിഷനും മിഷനും സമ്മിറ്റില്‍ രൂപപ്പെടുത്തി.
22 രാജ്യങ്ങളില്‍നിന്ന് 201 പ്രതിനിധികള്‍ ഗ്ലോബല്‍ സമ്മിറ്റില്‍ പങ്കെടുത്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡൻറ് ഇ. സുലൈമാന്‍ മുസ്ലിയാര് ഉദ്ഘാടനം ചെയ്തു.
കേരള മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി ഇബ്രാഹീം ഖലീലുല്‍ ബുഖാരി പ്രഭാഷണം നടത്തി. മജീദ് കക്കാട്, സ്വാദിഖ് വെളിമുക്ക്, സി.ആര്. കുഞ്ഞു മുഹമ്മദ്, ഡോ. അബൂബക്കര്‍, സ്വാബിര്‍ സഖാഫി, അബ്ദുല്ല വടകര, അശ്റഫ് മന്ന, അലി അക്ബര്‍, ജാബിറലി പത്തനാപുരം, നൗഫല്‍ ചിറയില്‍, അബ്ദുറഹ്മാന് സഖാഫി ചെമ്പ്രശ്ശേരി, സിറാജ് മാട്ടില്‍, സകരിയ്യ ശാമില്‍ ഇര്‍ഫാനി, ഹബീബ് മാട്ടൂല്‍, നിസാര്‍ പുത്തന്‍പള്ളി, അബ്ദുല്‍ അഹദ് എന്നിവര്‍ സംബന്ധിച്ചു.
2025-26 വര്‍ഷത്തെ ആര്.എസ്.സി ഗ്ലോബല്‍ കമ്മിറ്റിയെ സമ്മിറ്റില്‍ പ്രഖ്യാപിച്ചു. ഭാരവാഹികള്‍: ഫൈസല്‍ ബുഖാരി വാഴയൂര്‍ (ചെയര്‍.), മൊയ്തീന് ഇരിങ്ങല്ലൂര്‍ (ജന. സെക്ര.), മുസ്തഫ കൂടല്ലൂര്‍ (എക്സിക്യുട്ടീവ് സെക്രട്ടറി), മന്‍സൂര്‍ ചുണ്ടമ്പറ്റ, റാഷിദ് മൂര്‍ക്കനാട്, ഉബൈദ് സഖാഫി കോട്ടക്കല്‍, ലബീബ് നരിക്കുനി, അബ്ബാദ് ചെറൂപ്പ, അബ്ദുറഊഫ് പാലേരി, ജഅഫര്‍ കണ്ണപുരം, മുഹമ്മദലി പുത്തൂര്‍, അമീന് ഓച്ചിറ, ഫസീന്‍ അഹ്മദ് രാമനാട്ടുകര, അഫ്സല് സഖാഫി, നൗഫല്‍ പട്ടാമ്പി (സെക്രട്ടറിമാര്‍), ഹബീബ് മാട്ടൂല്‍ (സെക്രട്ടറിയേറ്റ് അംഗം).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.