ദമ്മാം: കീഴുപറമ്പ് പഞ്ചായത്ത് നിവാസികളുടെ പ്രവാസി കൂട്ടായ്മയായ പ്രവാസി വെൽഫെയർ അസോസിയേഷൻ വാർഷിക ജനറൽ ബോഡിയും വിൻറർ ഫെസ്റ്റും വിവിധ കലാപരിപാടികളോടെ സംഘടിപ്പിച്ചു. ദമ്മാമിലെ ലെവൻഡർ ഇസ്തിറാഹയിൽ നടന്ന പരിപാടിയിൽ കെപ്വ പ്രസിഡൻറ് ശെമീം കുനിയിൽ അധ്യക്ഷത വഹിച്ചു.
മുഖ്യ രക്ഷാധികാരി ജൗഹർ കുനിയിൽ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി കെ.കെ. അജ്മൽ വാർഷിക റിപ്പോർട്ടും ട്രഷറർ അനസ് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. കെ.സി. വഹീദുറഹ്മാൻ സ്വാഗതവും അനസ് മുക്കം നന്ദിയും പറഞ്ഞു. സുബൈർ തൃക്കളയൂര്‍ ഖിറാഅത്ത് നടത്തി. ഭാരവാഹികൾ: ജൗഹർ കുനിയിൽ (മുഖ്യ രക്ഷാധികാരി), അസ്ലം കോളക്കോടൻ (പ്രസി.), അൻവർ കരണത്ത്, പി. സുബൈർ (വൈസ് പ്രസി.), വഹീദുറഹ്മാൻ (ജന. സെക്ര.), കെ.കെ. അബ്ദു റൗഫ്, കെ.സി. അബ്ദുൽ ഹഖ് (ജോ. സെക്ര.), എം.ടി. ഷമീർ (ട്രഷ.), ബി.പി. ബഷീർ (വെൽഫെയർ കൺ.), ബഷീർ എടക്കര, കെ.എം. ഷമീം, എം.കെ. ഷംസ്പീർ, കെ.കെ. ലിയാക്കത്തലി (ഉപദേശക സമിതി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.