നെസ്​റ്റോ മാനേജ്​മെൻറ്​ പ്രതിനിധികൾ വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നു

റമദാനെ വരവേൽക്കാൻ വൻ ഓഫറുകളുമായി ‘നെസ്​റ്റോ’; ‘റമദാൻ ഇനാം’ പദ്ധതിക്ക് തുടക്കമായി

റിയാദ്​: റമദാൻ മാസത്തെ വരവേൽക്കാൻ വിപുലമായ ഒരുക്കവുമായി പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഹൈപ്പർ നെസ്​​റ്റോ. വ്രതകാലത്ത് ഉപഭോക്താക്കൾക്ക് ആശ്വാസമേകുന്ന വൈവിധ്യമാർന്ന ഓഫറുകളും സേവനങ്ങളുമാണ് ഇത്തവണ നെസ്​റ്റോ ഒരുക്കിയിരിക്കുന്നത്.

പകുതി വിലയിൽ ‘റമദാൻ ഇനാം’

റമദാനിലെ നിത്യോപയോഗ സാധനങ്ങൾ വൻ വിലക്കുറവിൽ ലഭ്യമാക്കുന്ന ‘റമദാൻ ഇനാം’ എന്ന പ്രത്യേക പദ്ധതിയാണ് ഇത്തവണത്തെ പ്രധാന ആകർഷണം. വ്രതകാലത്ത് ഓരോ ദിവസവും ആവശ്യമായി വരുന്ന അവശ്യവസ്തുക്കൾ 50 ശതമാനത്തോളം വിലക്കുറവിൽ ഉപഭോക്താക്കൾക്ക് ലഭിക്കുമെന്ന് മാനേജ്‌മെൻറ്​ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഫ്രഷ് ഫുഡ്‌സ് ആൻഡ്​ സൂപ്പർമാർക്കറ്റ് ഉൽപ്പന്നങ്ങൾ, മാംസവിഭാഗം, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ എന്നിവയാണ്​ റമദാൻ ഇനാമിൽ വൻ വിലക്കുറവിൽ ലഭിക്കുക. റമദാൻ ഒന്നു മുതൽ 30 വരെ നീണ്ടുനിൽക്കുന്ന ഈ പ്രമോഷൻ വഴി ഉപഭോക്താക്കൾക്ക് മികച്ച സേവനം ഉറപ്പാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും നെസ്​റ്റോ മാനേജ്​മെൻറ്​ പ്രതിനിധികൾ വ്യക്തമാക്കി.

‘ഗിഫ്റ്റ് കാർഡുകൾ’

മറ്റുള്ളവരെ സഹായിക്കുന്നതിനും സമ്മാനങ്ങൾ നൽകുന്നതിനും റമദാനിലുള്ള പ്രാധാന്യം കണക്കിലെടുത്ത് പ്രത്യേക റമദാൻ ഗിഫ്റ്റ് കാർഡുകൾ നെസ്​റ്റോ പുറത്തിറക്കി. 50 റിയാൽ മുതൽ 500 റിയാൽ വരെയുള്ള കാർഡുകൾ ലഭ്യമാണ്​. ഈ കാർഡുകൾ ഉപയോഗിച്ച് സൗദി അറേബ്യയിലെ ഏത് നെസ്​റ്റോ ബ്രാഞ്ചിൽ നിന്നും ഇഷ്​ടമുള്ള സാധനങ്ങൾ വാങ്ങാവുന്നതാണ്. ഇതിനു പുറമെ ഇഫ്താർ കിറ്റുകൾ, പ്രത്യേക റമദാൻ കോമ്പോകൾ എന്നിവയും എല്ലാ സ്​റ്റോറുകളിലും ലഭ്യമാണ്.

‘ഞങ്ങളെ എക്കാലവും പിന്തുണയ്ക്കുന്ന ഉപഭോക്താക്കളെ ഏറ്റവും മികച്ച രീതിയിൽ പരിഗണിക്കുക എന്നതാണ് ഈ റമദാൻ കാലയളവിൽ ഞങ്ങൾ ലക്ഷ്യമിടുന്നത്’ -മാനേജ്​മെൻറ്​ പ്രതിനിധികൾ കൂട്ടിച്ചേർത്തു. വാർത്താ സമ്മേളനത്തിൽ ചീഫ് പ്രൊക്യൂർമെൻറ്​ ഹെഡ് അബ്​ദുൽ നാസർ, ചീഫ് മാർക്കറ്റിങ്​ ഹെഡ് ഫഹദ് മിയോൺ, കാറ്റഗറി ഹെഡുമാരായ റിയാസ് കാവുങ്ങൽ, രാജ്‌കുമാർ എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Nesto with great offers to welcome Ramadan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.