ദേശീയ ദിനാഘോഷം; ലുലു ഹൈപ്പർമാർക്കറ്റിൽ ‘സൗദി ഷോപ്പിങ്​ ഫിയസ്​റ്റ’ക്ക്​ തുടക്കം

റിയാദ്: സൗദി അറേബ്യയുടെ 96-ാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി തദ്ദേശീയ ഉൽപ്പന്നങ്ങളുടെ വിപണനവും പ്രചാരണവും ലക്ഷ്യമിട്ട് ലുലു ഹൈപ്പർമാർക്കറ്റ് സംഘടിപ്പിക്കുന്ന ‘സൗദി ഷോപ്പിങ്​ ഫിയസ്​റ്റ’യ്ക്ക് തുടക്കമായി.

‘സൗദി മേഡ്’ ആശയത്തിൽ ഊന്നിയുള്ള ഈ പദ്ധതി റിയാദ് യാർമുഖിലെ അതിയാഫ് മാളിൽ നടന്ന ചടങ്ങിൽ സൗദി എക്സ്പോർട്ട് ഡെവലപ്മെൻറ്​ അതോറിറ്റിയിലെ (സൗദി മേഡ് ആൻഡ്​ പ്രമോഷൻ സെക്ടർ) പ്രമുഖ ഉദ്യോഗസ്ഥരും ലുലു മാനേജ്‌മെൻറ്​ പ്രതിനിധികളും ചേർന്ന് ഉദ്ഘാടനം ചെയ്തു.

 

പലവ്യഞ്ജനങ്ങൾ, ഫ്രെഷ് ഫുഡ്, മത്സ്യ-മാംസ വിഭവങ്ങൾ തുടങ്ങി വിവിധ വിഭാഗങ്ങളിലായി 3,500-ലധികം തദ്ദേശീയ ഉൽപ്പന്നങ്ങളാണ് മേളയിൽ പ്രദർശനത്തിനും വിപണനത്തിനുമായി ഒരുക്കിയിരിക്കുന്നത്. ആഘോഷത്തി​െൻറ ഭാഗമായി ആകർഷകമായ ആനുകൂല്യങ്ങളും വൈവിധ്യമാർന്ന ക്യാമ്പയിന​ുകളും ലുലു അവതരിപ്പിച്ചിട്ടുണ്ട്.

1096 സൗജന്യ ട്രോളി ഓഫറുകൾ, ഫിഷ് ഫിയസ്​റ്റ, സ്പിൻ ആൻഡ്​ വിൻ, മിഡ്‌നൈറ്റ് മെഗാ ഓഫർ, പ്രത്യേക ദേശീയ ദിന ഓഫറുകൾ, ഫാഷൻ ഉൽപ്പന്നങ്ങൾക്ക് 70 ശതമാനം വരെ വിലക്കുറവ്, ഡിജി ഫെസ്​റ്റ്​, ടോയ് ഫെസ്​റ്റ്​, സൗദി ഫ്രൂട്ട് ഫിയസ്​റ്റ, പ്രൊഡക്റ്റ് ഓഫ് ദി ഡേ, ബ്രാൻഡ് വീക്ക് എന്നിവ ഇതിൽ ഉൾപ്പെടുന്നു.

‘സൗദി മേഡ്’ ലോഗോ പതിച്ച ഭക്ഷ്യ വസ്തുക്കളുടെ പ്രത്യേക പ്രദർശനം, തത്സമയ സാംപ്ലിങ്​, സൗദി ഉൽപ്പന്നങ്ങൾക്ക് മു മുൻഗണന നൽകുന്ന ബേക്കറി, റോസ്​റ്ററി, ഹോട്ട് ഫുഡ്, മത്സ്യ-മാംസ വിഭാഗങ്ങൾ എന്നിവ ഷോപ്പിങ്​ ഫിയസ്​റ്റയുടെ പ്രധാന ആകർഷണങ്ങളാണ്. പ്രാദേശികമായി വിളവെടുത്ത പഴങ്ങളും പച്ചക്കറികളും മേളയിൽ ലഭ്യമാണ്.

സൗദി പരമ്പരാഗത വിഭവങ്ങൾക്ക് പുറമെ, 2034 ഫുട്ബാൾ ലോകകപ്പിനായി കിഴക്കൻ പ്രവിശ്യയിൽ നിർമിക്കുന്ന അരാംകോ ഫുട്ബാൾ സ്​റ്റേഡിയത്തി​െൻറ മാതൃകയിൽ തദ്ദേശീയ ചേരുവകൾ ഉപയോഗിച്ച് തയ്യാറാക്കിയ കേക്കും ഉദ്ഘാടനച്ചടങ്ങിൽ മുറിച്ചു. സൗദി മേഡ് സംരംഭത്തോട് ലുലു ഹൈപ്പർമാർക്കറ്റ് പുലർത്തുന്ന പ്രതിബദ്ധതയെ ഉദ്ഘാടന ചടങ്ങിൽ സംസാരിച്ച സൗദി എക്സ്പോർട്ട് ഡെവലപ്മെൻറ്​ അതോറിറ്റിയുടെ സൗദി മേഡ് ആൻഡ്​ പ്രമോഷൻ സെക്ടർ ജനറൽ സൂപ്പർവൈസർ ഫൈസൽ അൽ-മുഗ്ലൗത്ത് പ്രശംസിച്ചു.

തദ്ദേശീയ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരവും വൈവിധ്യവും ഉപഭോക്താക്കളിൽ എത്തിക്കുന്നതിൽ റീട്ടെയിൽ മേഖലയ്ക്ക് വലിയ പങ്കുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്തരത്തിലുള്ള സംരംഭങ്ങൾ സൗദി ഉൽപ്പന്നങ്ങളുടെ വിപണി മൂല്യവും മത്സരശേഷിയും വർദ്ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൗദി വിഷൻ 2030-​െൻറ ലക്ഷ്യങ്ങളുമായി ചേർന്നുനിൽക്കുന്നതാണ് ലുലുവി​െൻറ ഈ സംരംഭമെന്ന് സൗദി ലുലു ഹൈപ്പർമാർക്കറ്റ് ഡയറക്ടർ മുഹമ്മദ് ഹാരിസ് വ്യക്തമാക്കി. പ്രാദേശിക കർഷകർ, ഉൽപ്പാദകർ, നിർമാതാക്കൾ എന്നിവർക്ക് ശക്തമായ പിന്തുണ നൽകാനായതിൽ അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

തദ്ദേശീയ ഉൽപ്പന്നങ്ങൾ വിപണിയിൽ കൂടുതൽ ജനകീയമാക്കുക, പ്രാദേശിക വിതരണ ശൃംഖല ശക്തമാക്കുക, രാജ്യത്തെ പ്രതിഭകളെ ശാക്തീകരിക്കുക എന്നിവയാണ് ലുലു ലക്ഷ്യമിടുന്നതെന്നും ദേശീയ ദിനാഘോഷ വേളയിൽ സംഘടിപ്പിച്ച ഈ മേള ഇതിന് കൂടുതൽ കരുത്ത് പകരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - National Day celebrations: 'Saudi Shopping Fiesta' launched at Lulu Hypermarket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.