റിയാദ്: ഡ്യൂൺസ് ഇന്റർനാഷനൽ സ്കൂൾ മലസ്, മുർസലാത്ത് ശാഖകളിൽ സൗദി ദേശീയ ദിനാഘോഷം നടത്തി.സ്കൂൾ പ്രിൻസിപ്പൽ സംഗീത അനൂപ്, മാനേജർ അബീർ എന്നിവർ ദേശീയദിന സന്ദേശം കൈമാറി. വൈസ് പ്രിൻസിപ്പൽ വിദ്യ വിനോദ്, ഹെഡ്മിസ്ട്രസ് സോജി എബ്രഹാം, സി.ഇ.ഒ ഷാനിജ ഷനോജ് എന്നിവർ സംസാരിച്ചു. സ്കൂൾ കോഓഡിനേറ്റർമാരും അധ്യാപക, അനധ്യാപക അംഗങ്ങളും പരിപാടികൾക്ക് നേതൃത്വം നൽകി.
അസംബ്ലിയിൽ കുട്ടികൾ അറബിയിലും ഇംഗ്ലീഷിലുമായി അവതരിപ്പിച്ച വിവിധ പരിപാടികൾ സൗദിയുടെ ഉയർച്ചയെയും വളർച്ചയെയും എടുത്തു കാണിക്കുന്നതായിരുന്നു.സൗദിയുടെ തനത് കലകളെ സ്വാംശീകരിച്ച നൃത്താവിഷ്കാരങ്ങൾ ചടങ്ങിന് മോടി കൂട്ടി. വിദ്യാർത്ഥികൾ ഒരുക്കിയ പ്രദർശനങ്ങളും പരേഡും ശ്രദ്ധേയമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.