ജിദ്ദ: ദഹ്ബാനിൽ സർക്കാർ ഭൂമി കൈയേറി നടത്തിയ നിയമവിരുദ്ധ നിർമാണങ്ങൾ ജിദ്ദ മുനിസിപ്പാലിറ്റി അധികൃതർ വിജയകരമായി നീക്കം ചെയ്തു. ദഹ്ബാൻ ബലദിയക്ക് കീഴിലുള്ള പ്രത്യേക പരിശോധനാ സംഘമാണ് ഈ ഒഴിപ്പിക്കൽ നടപടികൾക്ക് നേതൃത്വം നൽകിയത്. പ്രദേശത്ത് പരിശോധനാ സംഘങ്ങൾ നടത്തിയ വിപുലമായ ഫീൽഡ് ടൂറുകളിലാണ് ചട്ടങ്ങൾ ലംഘിച്ച് നിർമ്മിച്ച താൽക്കാലിക പന്തലുകൾ അടങ്ങിയ മൂന്ന് നിയമവിരുദ്ധ കേന്ദ്രങ്ങൾ കണ്ടെത്തിയതെന്ന് ദഹ്ബാൻ ബലദിയ മേധാവി അബ്ദുല്ല മുബാറക് വ്യക്തമാക്കി.
തിരിച്ചറിഞ്ഞ എല്ലാ സ്ഥലങ്ങളിൽ നിന്നുമുള്ള കൈയേറ്റങ്ങൾ പൂർണ്ണമായും നീക്കം ചെയ്തിട്ടുണ്ട്. ഭൂമി കൈയേറിയ നിയമലംഘകർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. വരും ദിവസങ്ങളിലും ഇത്തരം ഫീൽഡ് പരിശോധനകൾ കർശനമായി തുടരുമെന്നും നിലവിലുള്ള ചട്ടങ്ങൾക്ക് വിരുദ്ധമായി കണ്ടെത്തുന്ന എല്ലാ നിയമലംഘനങ്ങൾക്കുമെതിരെ ശക്തമായ പരിഹാര നടപടികൾ സ്വീകരിക്കുമെന്നും ജിദ്ദ മുനിസിപ്പാലിറ്റി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.