മലയാളി റിയാദിലെ താമസസ്ഥലത്ത്​ കുത്തേറ്റ്​ മരിച്ച നിലയിൽ

റിയാദ്: ഒരു ദിവസം മുമ്പ്​ കാണാതായ മലയാളിയെ റിയാദിലെ താമസസ്ഥലത്ത്​ കുത്തേറ്റ്​ മരിച്ച നിലയിൽ കണ്ടെത്തി. കെ.എം.സി.സി പ്രവര്‍ത്തകൻ കൂടിയായ എറണാകുളം മുവാറ്റുപുഴ സ്വദേശി ഷമീര്‍ അലിയാരെ (48) ആണ്​ ശുമൈസിയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടത്​. ശരീരത്തിൽ കുത്തേറ്റ മുറിവുകളുണ്ട്​.

കെ.എം.സി.സി എറണാകുളം കമ്മിറ്റി എക്‌സിക്യുട്ടീവ് അംഗമാണ്. ഞായറാഴ്ച വൈകീട്ട്​ മുത​ൽ​ ഇദ്ദേഹത്തെ കുറിച്ച്​ വിവരമില്ലായിരുന്നു. ഫോണിൽ വിളിച്ചിട്ടും കിട്ടാതിരുന്നതിനെ തുടർന്ന്​ സുഹൃത്തുക്കള്‍ തിങ്കളാഴ്​ച വൈകീട്ട്​ ഇദ്ദേഹം താമസിച്ചിരുന്ന റൂമിൽ പോയി നോക്കിയപ്പോഴാണ്​ മരിച്ചുകിടക്കുന്നതായി കണ്ടത്​.

ഇദ്ദേഹത്തി​െൻറ പേരിൽ ശുമൈസിയിൽ രണ്ടിടത്ത്​ ഫ്ലാറ്റുകളുണ്ട്​. അതിലൊന്നിലാണ്​ മൃതദേഹം കണ്ടെത്തിയത്​. പൊലീസ്​ എത്തി മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയി​േലക്ക്​ മാറ്റി. ആരാണ്​ അക്രമിച്ചതെന്നതിനെ സംബന്ധിച്ച്​ ഒന്നും അറിവായിട്ടില്ല. പൊലീസ്​ കേസെടുത്ത്​ അന്വേഷണം നടത്തുകയാണ്​. പോസ്​റ്റുമോർട്ടം അടുത്ത ദിവസം നടക്കുമെന്ന്​ സാമൂഹിക പ്രവര്‍ത്തകന്‍ സിദ്ദീഖ് തുവ്വൂര്‍ അറിയിച്ചു.

റിയാദിൽ ദീർഘകാലമായുള്ള ഷമീർ വിവിധ ബിസിനസ് സംരംഭങ്ങൾ നടത്തുകയായിരുന്നു​. അതോടൊപ്പം കെ.എം.സി.സി പ്രവർത്തനങ്ങളിലും സജീവമായിരുന്നു. ഭാര്യയും മൂന്നു കുട്ടികളുമുണ്ട്.

Tags:    
News Summary - Missing Malayali found stabbed to death in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.