റിയാദ്: സൗദിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ടെലിവിഷന്‍ മെഗാഷോ ‘മീഡിയവണ്‍ പ്രവാസോ ത്സവ’ത്തിന് മൂന്നു നാളുകൾ മാത്രം ശേഷിക്കെ താരങ്ങളും കലാകാരന്മാരും ബുധനാഴ്ച മുത ല്‍ എത്തും. വെള്ളിയാഴ്ച വൈകീട്ട് ഏഴു മുതലാണ് പ്രവാസോത്സവം. ജിദ്ദയിലെ ഇക്വിസ്ട്രിയന്‍ പാര്ക്കിലൊരുങ്ങുന്ന പടുകൂറ്റന്‍ വേദിയിലേക്ക് നിരവധി കലാകാരന്മാരെത്തും. സൗദി ഗവൺമെൻറിെൻറ അനുമതിയോടെ എൻറർടൈൻമെൻറ് അതോറിറ്റിക്കു കീഴിലാണ് മീഡിയവണ്‍ പ്രവാസോത്സവം അരങ്ങേറുന്നത്. ടിക്കറ്റ് വഴി മാത്രമാണ് കനത്ത സുരക്ഷയുള്ള ഉത്സവ നഗരിയിലേക്കുള്ള പ്രവേശനം.
ജിദ്ദയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് ഇവിടേക്ക് ബസ് സൗകര്യം ഏർപ്പെടുത്തും. സൗദിയിൽ ആദ്യമായെത്തുന്ന പ്രവാസോത്സവത്തിൽ യുവതാരം പൃഥ്വിരാജ് സുകുമാരനാണ് മുഖ്യാതിഥി. മണിക്കൂറുകളോളം നീളുന്ന സംഗീത വിസ്മയമൊരുക്കുന്നത് സ്റ്റീഫന്‍ ദേവസ്സിയാണ്. വയലിന്‍കൊണ്ട് ഇന്ദ്രജാലം തീര്‍ക്കാൻ ഫ്രാന്‍സിസ് സേവ്യര്‍, ത്രസിപ്പിക്കുന്ന ചലച്ചിത്ര, മാപ്പിളപ്പാട്ടുകളുമായി വിധു പ്രതാപും മഞ്ജരിയും. ഇവര്‍ക്കൊപ്പം പുതുതലമുറയുടെ താരഗായകരായ അന്‍വര്‍ സാദത്ത്, ശ്യാം, അഖില ആനന്ദ്, അനിത ശൈഖ് എന്നിവരും. ഒട്ടനേകം ന്യൂജെന്‍ കലാകാരന്മാരും വേദിയിലെത്തും. പുത്തന്‍ നര്മകഥകളുമായി നവാസ് വള്ളിക്കുന്നും സുരഭിയും കബീറും ഉള്‍പ്പെടുന്ന ഹാസ്യതാരങ്ങളുടെ പ്രത്യേക ഷോയും പ്രേക്ഷകരെ രസിപ്പിക്കാനുണ്ടാവും.
വൈകീട്ട് ഏഴുമുതല്‍ രാത്രി 12 വരെ അഞ്ചു മണിക്കൂര്‍ ഇടവേളകളില്ലാതെയാണ് പരിപാടി. 50 റിയാല്‍ മുതല്‍ 1000 റിയാല്‍ വരെയാണ് ടിക്കറ്റ് നിരക്ക്. അവസാന ഘട്ടത്തിലേക്ക് പ്രവേശിച്ച വില്പനയില് ടിക്കറ്റുകള്‍ കുടുംബങ്ങളും യുവാക്കളും കൂട്ടത്തോടെ സ്വന്തമാക്കുകയാണ്. 25 മീറ്ററോളം നീളമുള്ള പടുകൂറ്റന്‍ ഓപണ്‍ സ്റ്റേജാണ് പ്രവാസോത്സവത്തിനായി ഒരുങ്ങുന്നത്. ജിദ്ദ ഇതുവരെ കാണാത്ത ദൃശ്യശ്രാവ്യ വിസ്മയം കൂടിയാകും ഇൗ പരിപാടി. പരിപാടി നടക്കുന്ന ഇക്വിസ്ട്രിയന്‍ പാര്‍ക്കിലേക്ക് വിവിധ ഭാഗങ്ങളില്‍നിന്നും ബസ് സൗകര്യമുണ്ടാകും.
വൈകീട്ട് നാലോടെ നഗരിയിലേക്ക് പ്രവേശിക്കാം. പ്രധാന കവാടം കഴിഞ്ഞാല്‍ ഓരോ കാറ്റഗറിയിലേക്കും പ്രത്യേകമാണ് പ്രവേശനം. സൗദി സുരക്ഷാവിഭാഗത്തിന് കീഴിലാകും വേദിയും നഗരിയും. ഇരുപതിനായിരത്തോളം പേര്‍ക്കിരിക്കാവുന്ന വേദിക്കരികെ അയ്യായിരത്തിലേറെ വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുണ്ട്. 50 റിയാൽ മുതല്‍ 250 റിയാല്‍ വരെയുള്ള ടിക്കറ്റുകള്‍ക്ക് പ്രത്യേകമാണ് പ്രവേശനം. 500, 1000 റിയാല്‍ വി.ഐ.പി, വി.വി.ഐ.പി കാറ്റഗറികളിലേക്ക് പ്രത്യേക കവാടമാണ്. വി.വി.ഐ.പികള്‍ക്ക് മാത്രമായി പ്രത്യേക പാര്‍ക്കിങ് സൗകര്യവുമുണ്ട്. ജിദ്ദ, റാബിഗ്, മക്ക, മദീന, യാമ്പു, ജിസാന്‍ തുടങ്ങി വിവിധ ഭാഗങ്ങളിലായി നൂറിലേറെ സ്ഥാപനങ്ങളിലും കേന്ദ്രങ്ങളിലും ടിക്കറ്റുകള്‍ ലഭ്യമാണ്. ടിക്കറ്റുകള്‍ക്കും അന്വേഷണങ്ങള്‍ക്കും +9665682825 എന്ന നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.