ബന്നിയാസ് സ്ൈപക്ക് ഗ്രൂപ്പിന്റെ രണ്ടാമത്തെ ഷോറൂം റിയാദിലെ അതീഖ മാർക്കറ്റിൽ ഖാലിദ് മുഹമ്മദ് മിൻഹാലി കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്യുന്നു. റാഷിദ് അബ്ദുൽ റഹ്മാൻ (എക്സിക്യുട്ടിവ് ഡയറക്ടർ), ഷാക്കിൽ പി. അലിയാർ (സി.ഇ.ഒ) എന്നിവർ സമീപം
റിയാദ്: ദൂബൈ ആസ്ഥാനമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ബന്നിയാസ് സ്ൈപക്ക് ഗ്രൂപ് ഓഫ് കമ്പനിയുടെ രണ്ടാമത്തെ ഹോൾ സെയിൽസ് ആൻഡ് റീട്ടെയിൽ ഷോറും റിയാദ് അതീഖയിലെ മാർക്കറ്റിൽ പ്രവർത്തനം ആരംഭിച്ചു. പൗരപ്രമുഖനായ ഖാലിദ് മുഹമ്മദ് മിൻഹാലി ഷോറൂമിെൻറ ഉദ്ഘാടനം നിർവഹിച്ചു. റാഷിദ് അബ്ദുൽ റഹ്മാൻ (എക്സിക്യുട്ടിവ് ഡയറക്ടർ), ഷാക്കിൽ പി. അലിയാർ (സി.ഇ.ഒ) എന്നിവർ കമ്പനിയുടെ ഭാവിപദ്ധതികൾ പരിചയപ്പെടുത്തി.
ഇവരുടെ സ്വന്തം ബ്രാൻഡുകളായ ബസ്മതി അരി, ഇന്ത്യൻ സ്പൈസസ്, ക്ലീനിങ് പൗഡറുകൾ തുടങ്ങിയവും കൂടാതെ മറ്റ് കമ്പനികളുടെ ഉത്പന്നങ്ങൾ കുറഞ്ഞ വിലയിൽ ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്. ദുബൈയിലും ഇന്ത്യയിലുമായി പ്രൊഡക്ഷൻ യൂനിറ്റും കമ്പനിക്കുണ്ട്. ചടങ്ങിൽ നസീർ (ജനറൽ മാനേജർ), അബ്ദുൽ റഹ്മാൻ (ഓപ്പറേഷൻ മാനേജർ, റിയാദ്), മുസ്തഫ (ഓപറേഷൻ മാനേജർ, ജിദ്ദ), ജംഷീദ് (ബിസ്നസ് ഡവലപ്മെൻറ് മാനേജർ), മനാഫ് (സെയിൽസ് മാനേജർ), സമദ് മുഹമ്മദ് നൂറാനി, സലീം മുഹമ്മദ്, സുഹൈൽ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.